ഗോകുലം റെയ്ഡ്: 12 കോടിയുടെ നികുതി വെട്ടിപ്പ്

0
759

ചെന്നൈ: ഗോകുലം ഗ്രൂപ്പിെന്റ ചിട്ടി കമ്പനി ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ തുടരുന്ന ആദായനികുതി പരിശോധനയില്‍ 12 കോടി രൂപയുെട നികുതിവെട്ടിപ്പ് കണ്ടെത്തി. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ചിട്ടി കമ്പനി സ്ഥാപിതമായ 1968 മുതലുള്ള രേഖകളാണ് കണ്ടെത്തിയത്. ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി ബാങ്ക് രേഖകളും ഇതില്‍പെടും.

പല പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന പണം സ്വകാര്യ ബാങ്കുകളിലാണ് കമ്പനി നിക്ഷേപിച്ചിരുന്നത്. കമ്പനിയുടെ ഹവാല പണമിടപാടുകളും അന്വേഷിച്ചു വരുന്നതായി പേര് വെളിപ്പെടുത്താത്ത ആദായനികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഗോകുലം ചിട്ടി കമ്പനിയുടെ ദക്ഷിണേന്ത്യയില്‍ 78 കേന്ദ്രങ്ങളില്‍ അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന.

LEAVE A REPLY