രവിശങ്കറിെന്റ പരാമര്‍ശം ഞെട്ടിക്കുന്നതാണെന്നു ട്രൈബ്യൂണല്‍

0
209

ന്യൂഡല്‍ഹി: ഉത്തരവാദിത്ത ബോധമില്ലാത്തയാളാണ് ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. എന്തുവേണമെങ്കിലും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും ട്രൈബ്യൂണല്‍ ചോദിച്ചു. കഴിഞ്ഞ വര്‍ഷം യമുന നദീതീരത്ത് മൂന്നു ദിവസത്തെ സാംസ്‌കാരികാഘോഷം നടത്തിയ സംഭവത്തില്‍ പരിസ്ഥിതിക്ക്‌ േദാഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി സര്‍ക്കാറും കോടതിയുമാണെന്ന് കഴിഞ്ഞ ദിവസം ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞിരുന്നു. രവിശങ്കറിെന്റ പരാമര്‍ശം ഞെട്ടിക്കുന്നതാണെന്നും ട്രൈബ്യൂണല്‍ കുറ്റെപ്പടുത്തി.

അതേ സമയം, ജീവനകല നിരുത്തരവാദമാണെന്ന് പറയുന്നവര്‍ ഞങ്ങളെ കുറിച്ച് അറിയാത്തവരാണ്. അല്ലെങ്കില്‍ അവര്‍ നല്ല തമാശക്കാരാണെന്നും ശ്രീശ്രീ രവിശങ്കര്‍ പ്രതികരിച്ചു.

LEAVE A REPLY