കാസര്‍ഗോഡ്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അബ്ദുള്‍ ജലീലിനെ ഓഫീസില്‍ കയറി വെട്ടിക്കൊന്നു

0
197

മഞ്ചേശ്വരം: കാസര്‍ഗോഡ്‌ കറുവപ്പാടി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അബ്ദുള്‍ ജലീലിനെ (33) ഓഫീസില്‍ കയറി വെട്ടിക്കൊന്നു. ബൈക്കിലെത്തിയ മുഖംമൂടി സംഘം പഞ്ചായത്ത്‌ ഓഫീസിനകത്ത്‌ കയറിയാണ്‌ ജലീലിനെ വെട്ടിവീഴ്‌ത്തിയത്‌. കര്‍ണ്ണാടക അതിര്‍ത്തിയോട്‌ ചേര്‍ന്ന ബായാറിനടുത്തെ കറുവപ്പാടി ഗ്രാമഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ടാണ്‌ അബ്ദുല്‍ ജലീല്‍.

ഇന്നു രാവിലെ 11.30 മണിയോടെയാണ്‌ സംഭവം. രണ്ട്‌ ബൈക്കുകളിലായെത്തിയ മുഖം മൂടി ധരിച്ച നാലംഗ സംഘം പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ ഇരച്ചു കയറി ജലീലിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ്‌ ഓഫീസ്‌ മുറിക്കുള്ളില്‍ വീണ ജലീലിനെ അക്രമികള്‍ രക്ഷപ്പെട്ട ശേഷം പഞ്ചായത്ത്‌ ഓഫീസിലുണ്ടായവര്‍ ദേര്‍ലക്കട്ട ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കോണ്‍ഗ്രസ്‌ നേതാവായ അബ്ദുല്‍ ജലീല്‍ നേരത്തെ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന്‌ സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌. കറുവപ്പാടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവായ ഉസ്‌മാന്‍ ഹാജിയുടെ മകനാണ്‌ അബ്ദുല്‍ ജലീല്‍.

LEAVE A REPLY