പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ തിരുനാള്‍ 21, 22, 23 തീയതികളില്‍

0
49

ന്യൂ ജേഴ്‌സി: പാറ്റേഴ്‌സണിലുള്ള സെന്റ്‌ജോര്‍ജ് സിറോ മലബാര്‍ഇടവക പള്ളിയില്‍ തിരുന്നാള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുന്നു.

വെള്ളിയാഴ്ച് വൈകുന്നേരം ആറിന് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചുലദീഞ്ഞുംതുടര്‍ന്നു കൊടിയേറ്റവും നടക്കും. വികാരി ഫാ. ജേക്കബ് ക്രിസ്ടി കൊടി ഉയര്‍ത്തുന്നതോടെയാണ് തിരുനാളിനു തുടക്കം കുറിക്കുന്നത്. കൊടിയേറ്റത്തിന് ശേഷം പള്ളി ഓഡിറ്റോറിയത്തില്‍ ലളിത ഭക്ഷണവും ഉണ്ടായിരിക്കും.

ശനിയാഴ്ച്ച വൈകുന്നേരം നാലിന് നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കു ഫാ. ജോണി തോമസ് സിഎംഐ മുഖ്യ കാര്‍മ്മികനായിരിക്കും. വികാരി ഫാ. ജേക്കബ് ക്രിസ്ടി സഹ കാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് പള്ളി ഓഡിറ്റോറിയത്തില്‍ പ്രമുഖ വയലിനിസ്‌റ് വയലിന്‍ ജോര്‍ജ് എന്ന പേരില്‍ അറിയപ്പെടുന്ന ജോര്‍ജ് ദേവസി നയിക്കുന്ന സൈന്റ്‌റ് ജോര്‍ജ് ഓര്‍ക്കസ്ട്രയുടെപ്രൗഢ ഗംഭീരമായ ലൈവ് ഗാനമേളയും ഉണ്ടായിരിക്കും.ഗാനമേളക്ക് ശേഷം വിഭാസംഋദ്ധമായ ഡിന്നര്‍

ഞായറാഴ്ച രാവിലെ പത്തിനാണ് ആഘോഷമായ തിരുന്നാള്‍ കുര്‍ബാന. സിറോ മലബാര്‍ സഭ പാട്ടുകുര്‍ബാനക്കു ഈണം നല്‍കി കാസറ്റ് രൂപത്തില്‍ ആക്കിയപ്രശസ്ത ഗായകനും കോളജ് അദ്ധ്യാപകനും ആയിരുന്നറവ. ഡോ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ മുഖ്യ കാര്‍മികനായിരിക്കും. തുടര്‍ന്ന് പള്ളിയില്‍ നിന്നും ആരംഭിക്കുന്ന നഗരംചുറ്റി പ്രദക്ഷിണം നഗരവീഥികള്‍ ചുറ്റി തിരിച്ചു പള്ളിയില്‍പര്യവസാനിക്കും. തുടര്‍ന്ന് വിഭാസംഋദ്ധമായ ഉച്ച ഊണ് ഉണ്ടായിരിക്കും. തിരുനാളിനോട് അനുബന്ധിച്ചു ഗൃഹാതുരത്വം ഉണര്‍ത്തുന്ന സ്റ്റാളുകളും ഉണ്ടായിരിക്കും.

വിവിധ സ്റ്റാളുകളിലായി നിരവധി വിനോദോപാധികള്‍ ഒരുക്കിയിട്ടുണെണ്ടന്നു പാരിഷ് ട്രസ്ടീമാരായ തോമസ് തോട്ടുകടവില്‍ , ജോംസ്സന്‍ ഞെള്ളിമാക്കല്‍ , സെക്രട്ടറി പ്രിയ കോച്ചേരിഎന്നിവര്‍ അറിയിച്ചു.
ആന്റണി ഗീവര്‍ഗീസ് പുല്ലന്‍ , ആന്റണി വടക്കേമുറിയില്‍, ബൈജു എലിപുലിക്കാട്ടില്‍, ജോര്‍ജ് ദേവസി, ജോര്‍ജ് ജോസഫ് ചെറുപള്ളില്‍ ജിയോ ജോസഫ്,ജെയ്‌മോന്‍ജോസഫ്, ജോസഫ്ആന്റണി, ജോണ്‍സന്‍ ജോണ്‍,ജോംസ്സന്‍ ഞെള്ളിമാക്കല്‍ , ജോസഫ് ഇടിക്കുള കുറ്റിക്കാട്ട്, രേശൂ ഇല്ലമ്പള്ളി, മാത്യു കെ. ജോസഫ് , ഷിജോ പൗലോസ് എന്നിവരാണ് ഈ വര്‍ഷത്തെ പ്രസുദേന്തിമാര്‍.

ഫ്രാന്‍സിസ് തടത്തില്‍

LEAVE A REPLY