മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെക്ക്‌ മലയാളികളുടെ കൂട്ടപൊങ്കാല

0
197

മുംബൈ:മോഹന്‍ലാലിനെ പരിഹസിച്ച ഹിന്ദി നടനും നിര്‍മാതാവുമായ കമാല്‍ ആര്‍ ഖാന്‍ എന്ന കെ ആര്‍ കെയുടെ ഫേസ്‌ബുക്ക്‌ പേജില്‍ മലയാളികളുടെ പൊങ്കാല. മഹാഭാരതം സിനിമയുമായി ബന്ധപ്പെട്ടായിരുന്നു കെ ആര്‍ കെ മോഹന്‍ലാലിനെ പരിഹസിച്ചത്‌. ഭീമനാകാന്‍ പോകുന്ന മോഹന്‍ലാലിനെ കണ്ടാല്‍ ഛോട്ടാ ഭീമിനെപ്പോലുണ്ടെന്ന്‌ പറഞ്ഞ കെ ആര്‍ കെ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത പ്രതികരണങ്ങളാണ്‌ കിട്ടിക്കൊണ്ടിരിക്കുന്നത്‌.

ഛോട്ടാ ഭീമിനെപ്പോലുള്ള മോഹന്‍ലാല്‍ എങ്ങനെ ഭീമനാകുമെന്ന്‌ അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ചിത്രം നിര്‍മ്മിച്ച്‌ ബി. ആര്‍ ഷെട്ടി എന്തിനാണ്‌ വെറുതെ പണം കളയുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇത്‌ കണ്ടതോടെ മോഹന്‍ലാല്‍ ഫാന്‍സ്‌ മാത്രമല്ല, മലയാളികള്‍ ഒന്നടങ്കം പൊങ്കാലയുമായി രംഗത്തെത്തുകയായിരുന്നു.

കെആര്‍കെയുടെ ട്വീറ്റിന്‌ താഴെ ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമാണ്‌ ആരാധകര്‍ ചീത്തവിളിക്കുന്നത്‌. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്‌പദമാക്കിയാണ്‌ മഹാഭാരതം ഒരുക്കുന്നത്‌. പ്രശസ്‌ത പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാറാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌.

ഛോട്ടാ ഭീമിനേപ്പോലെയുള്ള മോഹന്‍ലാല്‍ എങ്ങനെയാണ്‌ മഹാഭാരതത്തിലെ ഭീമനാകുന്നത്‌? എന്തിനാണ്‌ ബിആര്‍ ഷെട്ടി അനാവശ്യമായി പണം പാഴാക്കുന്നത്‌? ഇങ്ങനെയായിരുന്നു കെആര്‍കെയുടെ ട്വീറ്റ്‌. മോഹന്‍ലാലിനെ കളയാക്കിയ കെആര്‍കെയെ അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ്‌ ആരാധകര്‍.

കൊല്ലാനും ചാവാനും തയ്യാറുള്ള അനിയന്‍മാരുള്ള ഏട്ടനാണ്‌ മോഹന്‍ലാല്‍ എന്നൊക്കെയാണ്‌ സോഷ്യല്‍ മീഡിയയില്‍ തളളുന്നത്‌. തന്റെ പിള്ളാരോട്‌ അധികം കളി വേണ്ട എന്ന്‌ കെആര്‍കെയെ മോഹന്‍ലാല്‍ മുന്നറിയിപ്പ്‌ നല്‍കുന്നു മുണ്ട്‌. ദേവാസുരം മുതല്‍ ആറാം തമ്പുരാന്‍ വരെയുണ്ട്‌ ട്രോളുകളില്‍.

ഞങ്ങള്‌ കേരളത്തില്‌ ഫാന്‍ ബേസില്‍ മമ്മൂട്ടി ഫാന്‍സ്‌ ലാലേട്ടനെ കളിയാക്കിയെന്നൊക്കെ ഇരിക്കും. അത്‌ പറഞ്ഞു കേരളത്തിന്‌ പുറത്തുനിന്നുള്ള ഒരു പുന്നാരമോനും ലാലേട്ടനെ….. വിവരമറിയും ഡോഗിന്റെ മോനെ.

നിനക്ക്‌ ഞങ്ങള്‌ മലയാളികള്‌ എല്ലാവരും മമ്മൂക്ക പറയുന്നപോലെ ഒരൊറ്റ ക്വോടി മുണ്ട്‌ അങ്ങ്‌ തരം അവസാനം നിന്നെ പൊതപ്പിച്ചു കെടിത്താന്‍ കെട്ടോടാ. ഹിന്ദി അറിയത്തതുകൊണ്ട്‌ നീ രക്ഷപെട്ടു. ഇങ്ങനെ പൊകുന്നുപ്രതികരണങ്ങള്‍

LEAVE A REPLY