തിരുവനന്തപുരം ഡെങ്കിപ്പനിയുടെ പിടിയില്‍, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

0
175

തിരുവനന്തപുരം: കേരളം അതിരൂക്ഷമായ പകര്‍ച്ചവ്യാഥികളുടെ പിടിയില്‍. സംസ്ഥാനത്ത്‌ പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും എച്ച്‌ 1 എന്‍ 1 പനിയും പടരുന്നു. ഇടയ്‌ക്കിടെയുള്ള കാലാവസ്ഥ വ്യതിയാനമാണ്‌ ജനങ്ങളെ രോഗബാധിതരാക്കുന്നതെന്നാണ്‌ ആരോഗ്യ വകുപ്പ്‌ കരുതുന്നത്‌. കഴിഞ്ഞദിവസം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട 66 ഡെങ്കിബാധിതരില്‍ 54ഉം തിരുവനന്തപുരം ജില്ലയിലാണ്‌.

തൊട്ടുമുമ്പത്തെ ദിവസവും 52 ഡെങ്കിപ്പനി കേസുകള്‍ തിരുവനന്തപുരത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഈ മാസം മാത്രം സംസ്ഥാനത്ത്‌ അഞ്ഞൂറിലധികം പേരിലാണ്‌ ഡെങ്കി സ്ഥിരീകരിച്ചത്‌. ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 1200 പേര്‍ക്ക്‌ ഡെങ്കിപ്പനിയും 12 പേര്‍ക്ക്‌ ചിക്കുന്‍ഗുനിയയും ബാധിച്ചു.

280 പേര്‍ക്കാണ്‌ എലിപ്പനി ബാധിച്ചത്‌.
കൊല്ലം ജില്ലയാണ്‌ ഡെങ്കിപ്പനിയില്‍ തിരുവനന്തപുരത്തിന്‌ തൊട്ടുപിന്നില്‍. കഴിഞ്ഞമൂന്നുമാസത്തിനിടെ ജില്ലയില്‍ രോഗം ബാധിച്ചത്‌ 109 പേര്‍ക്കാണ്‌.

LEAVE A REPLY