ഷിംലയില്‍ ബസ്‌ പുഴയിലേയ്‌ക്ക്‌ മറിഞ്ഞ്‌ 44 പേര്‍ മരിച്ചു

0
457

ഷിംല: ഹിമാചല്‍ പ്രദേശില്‍ ബസ്‌ പുഴയിലേയ്‌ക്ക്‌ മറിഞ്ഞ്‌ 44 പേര്‍ മരിച്ചു. റോഡിലേയ്‌ക്ക്‌ മറിഞ്ഞ പിന്നീട്‌ ബസ്‌ ടോണ്‍സ്‌ നദിയിലേയ്‌ക്ക്‌ മറിയുകയായിരുന്നു. ഷിംല ജില്ലയിലെ സിറമൂര്‍ ജില്ലാ അതിര്‍ത്തിയിലായിരുന്നു അപകടം. രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലുംഅപകടത്തിലെ മരണനിരക്ക്‌ ഉയരാനാണ്‌ സാധ്യതയെന്ന്‌ പോലീസ്‌ ചൂണ്ടിക്കാണിക്കുന്നത്‌. 56 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്‌.

ഉത്തരാഖണ്ഡിലെ ടിയൂണിയിലേയ്‌ക്കുള്ള സ്വകാര്യ ബസ്‌ പുലര്‍ച്ചെയാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഷിംല പോലീസ്‌ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌. നെര്‍വ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലാണ്‌ അപകടമുണ്ടായ സിറമൂര്‍ ജില്ല

LEAVE A REPLY