ഡാളസ്സില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം ഏപ്രില്‍ 22 ന്

0
214

ഡാളസ്സ്: കേരള അസ്സോസ്സിയേഷന്‍ ഓഫ് ഡാളസ്സ് ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 22 ശനിയാഴ്ച രാവിലെ 10 മുതല്‍ ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുള്ള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സില്‍ ചേരുന്ന മീറ്റിങ്ങില്‍ പ്രമേഹ രോഹത്തെ കുറിച്ചും, പ്രതിവിധികളെ പറ്റിയും ഡോ. അജി അര്യങ്കാട്ട് (ഇന്‍ഷ്വരന്‍സ് ആനുകൂല്യങ്ങളെ കുറിച്ച് ഏമി തോമസും പ്രത്യേക പഠന ക്ലാസ്സുകള്‍ നടത്തും.

സീനിയര്‍ സിറ്റിസണ്‍ ഫോറത്തിലേക്ക് ഏവരേയും പ്രത്യേകം ക്ഷണിക്കുന്നതായി ബാബു സി മാത്യു (പ്രസിഡന്റ്), റോയ് കൊടുവത്ത് (സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്ന സെമിനാറിന് ശേഷം ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 9725697165

പി. പി. ചെറിയാന്‍

LEAVE A REPLY