നേതാക്കള്‍ രാവിലെ വോട്ട്‌ രേഖപ്പെടുത്തി

0
181

മലപ്പുറം: മലപ്പുറത്ത്‌ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌ തുടങ്ങി. രാവിലെ ഏഴുമണിക്ക്‌ ആരംഭിച്ച വോട്ടെടുപ്പില്‍ പാണക്കാട്‌ സികെഎംഎംഎ എല്‍പി സ്‌കൂളിലെ ബൂത്തില്‍ ആദ്യ വോട്ടറായി യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളും വോട്ട്‌ രേഖപ്പെടുത്തി.

1175 ബൂത്തുകളിലായി 13.12 ലക്ഷം വോട്ടര്‍മാരാണ്‌ ആകെയുളളത്‌. വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ 12 പോളിങ്‌ സ്‌റ്റേഷനുകളിലെ വോട്ടിങ്‌ യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. തുടര്‍ന്ന്‌ ഇവ മാറ്റി സ്ഥാപിച്ചു.

മണ്ഡലത്തില്‍ പ്രശ്‌നബാധിതമെന്ന്‌ കരുതാവുന്ന 49 ബൂത്തുകളാണ്‌ കണ്ടെത്തിയിട്ടുളളത്‌. ഇവിടെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന ശുഭപ്രതീക്ഷയാണ്‌ കുഞ്ഞാലിക്കുട്ടിക്കൊപ്പം വോട്ട്‌ രേഖപ്പെടുത്തി പുറത്തിറങ്ങിയ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പ്രകടിപ്പിച്ചത്‌.

പോളിങ്‌ ശതമാനം ഇത്തവണ വര്‍ധിക്കും. ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ നല്ല പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്‌. എത്ര നല്ല പ്രവര്‍ത്തനം അവര്‍ നടത്തിയാലും വിജയം യുഡിഎഫിനൊപ്പമായിരിക്കുമെന്നും ഭൂരിപക്ഷം വര്‍ധിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.

അതേസമയം ആര്‌ ജയിച്ചാലും നേരിയ ഭൂരിപക്ഷത്തിനായിരിക്കും വിജയമെന്ന്‌ സിപിഎം നേതാവ്‌ ടി.കെ ഹംസ പറഞ്ഞു.

LEAVE A REPLY