ഐ.പി.എല്ലില്‍ സഞ്ജുവിന് ആദ്യ സെഞ്ച്വറി

0
252

പുണെ: ഈ െഎ.പി.എല്‍ സീസണില്‍ ആദ്യത്തെ സെഞ്ച്വറി മലയാളിയുടെ ബാറ്റില്‍നിന്ന്. െഎ.പി.എല്‍ കരിയറിലെ കന്നി സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു വി. സാംസണ്‍ ആളിക്കത്തിയപ്പോള്‍ വന്‍ താരനിരയുമായിറങ്ങിയ റൈസിങ് പുണെ സൂപ്പര്‍ ജയന്റിന് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് കുറിച്ചത് 206 റണ്‍സിെന്റ വിജയലക്ഷ്യം.

വിവാദങ്ങളും ഫോമില്ലായ്മയുമായി ഏറെ നാളായി വലഞ്ഞ പഴയ സഞ്ജുവിനെ വീട്ടില്‍ വെച്ചിട്ടായിരുന്നു പുണെ എം.സി.എ മൈതാനത്ത് രണ്ടാമത്തെ ഓവറില്‍ ബാറ്റിങ്ങിനിറങ്ങിയത്. പിടിച്ചാല്‍ കിട്ടാത്ത, പിഴവുകളില്ലാത്ത ഉശിരന്‍ ഇന്നിങ്‌സിലൂടെ സഞ്ജു വിമര്‍ശകരുടെ നാവടച്ചു. അഞ്ച് സിക്‌സര്‍. എട്ട് ഫോര്‍. 63 പന്തില്‍ 102 റണ്‍സ്. സ്‌കോര്‍ 96ല്‍ നിന്ന് സെഞ്ച്വറി തികച്ചതാകെട്ട ആദം സംപയെ പടുകൂറ്റന്‍ സിക്‌സറിന് പറത്തി.ആദിത്യ താരെ രണ്ടാമത്തെ ഓവറിലെ ആദ്യ പന്തില്‍ ദീപക് ചാഹറിെന്റ പന്തില്‍ ധോണി പിടിച്ച് പുറത്തായപ്പോഴാണ് സഞ്ജു ക്രീസിലെത്തിയത്. തുടര്‍ച്ചയായ ബൗണ്ടറികളിലൂടെ നിലയുറപ്പിച്ച സഞ്ജു 19 പന്തില്‍ 35 റണ്‍സെടുത്തു. പിന്നീട് കളി സൂക്ഷിച്ചായി. അടുത്ത 15 റണ്‍സെടുത്ത് അര്‍ധ സെഞ്ച്വറി തികക്കാന്‍ 22 പന്തുകളാണ് കളിച്ചത്. അതിനിടയില്‍ ഒറ്റ സിക്‌സറുപോലും പറത്തിയിരുന്നില്ല.

പിന്നെയായിരുന്നു കളി. സിക്‌സറുകളുെട മഴ. ബൗണ്ടറികളുടെ പാച്ചില്‍. ഒടുവില്‍ സിക്‌സര്‍ പറത്തി തന്നെ െഎ.പി.എല്‍ കരിയറിലെ ആദ്യ സെഞ്ച്വറി.സെഞ്ച്വറി കടന്ന ഉടന്‍ അടുത്ത പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് സംപയുടെ പന്തില്‍ കുറ്റി തെറിച്ചു പുറത്തായെങ്കിലും സഞ്ജു നിര്‍ത്തിയിടത്തുനിന്നായിരുന്നു ക്രിസ് മോറിസ് തുടങ്ങിയത്. അനായാസം സിക്‌സറുകളിലേക്ക് ബാറ്റ് വീശിയ ക്രിസ് മോറിസ് ബെന്‍ സ്‌റ്റോക്കിെന്റ അവസാന ഓവറില്‍നിന്ന് വാരിക്കൂട്ടിയത് 22 റണ്‍സ്.
രണ്ടു വീതം സിക്‌സറും ഫോറും അതിലടങ്ങി. മൊത്തം 23 റണ്‍സാണ് അവസാന ഓവറില്‍ ഒഴുകിയെത്തിയത്. അതോടെ ഡെല്‍ഹി സ്‌കോര്‍ 200 ഉം കടന്നു. ഒമ്പത് പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമായി 422.22 സ്‌െ്രെടക് റേറ്റിലാണ് ക്രിസ് മോറിസ് 38 റണ്‍സെടുത്തത്.

LEAVE A REPLY