സിനിമകളില്‍ സ്‌ത്രീകളെ മാന്യമായി ചിത്രീകരിക്കണം: മേനക ഗാന്ധി

0
208

പനജി: സിനിമകളില്‍ സ്‌ത്രീകളെ മാന്യമായി ചിത്രീകരിക്കണമെന്ന്‌ കേന്ദ്രമന്ത്രി മേനകാ ഗാന്ധി. ഗോവ ഫിലിം ഫെസ്റ്റ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

സ്‌ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ നടത്താന്‍ പുരുഷന്മാര്‍ക്ക്‌ ആത്മവിശ്വാസം ലഭിക്കുന്നത്‌ സിനിമകളില്‍ നിന്നാണെന്നും രാജ്യത്ത്‌ സ്‌ത്രീകള്‍ക്കെതിരായി വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്ക്‌ കാരണം സിനിമകളാണെന്നും കേന്ദ്രമന്ത്രി മേനകാ ഗാന്ധി പറഞ്ഞു.

ജീവിതത്തിലും, ജോലി സ്ഥലത്തും വിജയിക്കാത്ത പുരുഷന്മാര്‍ തങ്ങളുടെ നിരാശ സ്‌ത്രീകള്‍ക്ക്‌ നേരെ തീര്‍ക്കാനുള്ള പ്രവണത കാണിക്കാറുണ്ടെന്ന്‌ കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

നായകന്‍ നായികയുടെ പിന്നാലെ നടക്കുകയും , ചീത്തവിളിക്കുകയും, അനുവാദമില്ലാതെ അവളുടെ ശരീരത്തെ സ്‌പര്‍ശിക്കുകയും ചെയ്യുന്നു. ഇതെല്ലാം സഹിച്ച ശേഷം അവള്‍ നായകനുമായി പ്രണയത്തിലാകുന്നു ഇത്തരം സന്ദേശങ്ങള്‍ പടര്‍ത്തുന്ന സിനിമകളാണ്‌ ആണ്‍കുട്ടികളെ വഴിതെറ്റിക്കുന്നതെന്നും മേനക ഗാന്ധി പറഞ്ഞു.

LEAVE A REPLY