യുവരാജിന്റെ വെടിക്കെട്ട് ബാറ്റിങ്ങോടെ ഐ.പി.എല്ലിന് തുടക്കം

0
210

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമയര്‍ ലീഗി െന്റ പത്താം എഡിഷന് ഹൈദരബാദില്‍ തുടക്കമായി. ഒന്നാമതായി ബാറ്റ് ചെയ്ത സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് നാലു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. യുവരാജ് സിങ്(62), മൊയിസസ് ഹെന്‍ട്രിക്‌സ് (52),ശിഖര്‍ ധവാന്‍ (40) എന്നിവരാണ് സണ്‍റൈസേഴ്‌സ് നിരയില്‍ തിളങ്ങിയത്. ടോസ് നേടിയ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ഷെയിന്‍ വാട്‌സണാണ് ബംഗളൂരുവിനെ നയിക്കുന്നത്. ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സിെന്റ ക്യാപ്റ്റന്‍. മലയാളി താരം സച്ചിന്‍ ബേബി ബംഗളൂരു ഇലവനില്‍ ഇടം പിടിച്ചു. 27 പന്തില്‍ നിന്നായിരുന്നു യുവരാജിന്റെ അര്‍ധശതകം.

LEAVE A REPLY