കൊച്ചിന്‍ റിഫൈനറിയില്‍ പൊട്ടിത്തെറി; രണ്ട്‌ തൊഴിലാളികള്‍ക്ക്‌ ഗുരുതരപരിക്ക്‌

0
662

കൊച്ചി: കൊച്ചിന്‍ റിഫൈനറി വൈദ്യുത പ്ലാന്റില്‍ പൊട്ടിത്തെറി. രണ്ട്‌ തൊഴിലാളികള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഗ്യാസില്‍ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന ] പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ്‌ പൊട്ടിത്തെറി ഉണ്ടായത്‌.

പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോലഞ്ചേരി സ്വദേശി അരുണ്‍ (34), മുളന്തുരുത്തി സ്വദേശി വേലായുധന്‍ (44) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. അരുണിന്റെ നില അതീവഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ഇവര്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരായിരുന്നു.

LEAVE A REPLY