മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വാര്‍ഷിക അര്‍ബുദമരണം രണ്ടരലക്ഷമാകുമെന്നു റിപ്പോര്‍ട്ട്

0
1171

ന്യൂഡല്‍ഹി: 2020 ആകുന്‌പോഴേയ്ക്കും അര്‍ബുദരോഗ ബാധിതയായി രണ്ടര ലക്ഷംപേര്‍ വര്‍ഷംതോറും ഇന്ത്യയില്‍ മരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഇതില്‍ ശ്വാസകോശ അര്‍ബുദ ബാധിതരായി ഒരു ലക്ഷത്തില്‍ അധികംപേരും സ്തനാര്‍ബുദത്തെ തുടര്‍ന്ന് 75,000ല്‍ അധികം പേരും മരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാമിനെ ഉദ്ധരിച്ച് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഫഗ്ഗന്‍ സിംഗ് കുലസ്‌തെയാണ് അര്‍ബുദ മരണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ രാജ്യസഭയെ അറിയിച്ചത്.

ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സാന്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY