ആയുര്‍വേദം ആയുസിനെക്കുറിച്ചുള്ള വേദം

0
1473

ദഹന സംബന്ധവും ഉദര സംബന്ധവുമായ രോഗമൂലം ആന്തരാവയവങ്ങളുടെ ഉള്‍ശീലയ്ക്ക് കീറല്‍ സംബന്ധിച്ചിട്ടുണ്ടങ്കില്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്യുമിന്‍ ആ അവസ്ഥയെ പരിഹരിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയരോഗത്തിന് കാരണമായ ഒന്നാണല്ലോ കൊളസ്റ്ററോള്‍. ഇതിന്റെ വര്‍ദ്ധന രക്തത്തെ വഹിക്കുന്ന കുഴലുകള്‍ക്ക് കേട് വരുത്തുകയും പിന്നീടത് മരണഹേതുവാകുകയും ചെയ്യും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്യൂമിന് കൊളസ്റ്ററോളിനെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് അതുപോലെ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്യുമിന് ഒരു വേദന സംഹാരിയായും പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. വീട്ടില്‍ ഉണ്ടാക്കിയ അര റ്റീ സ്പൂണ്‍ മഞ്ഞള്‍പൊടി, പകുതി നാരങ്ങ പിഴിഞ്ഞെടുത്ത നീര്, അല്പം നല്ലതേന്‍ മൂന്നോ നാലോ നല്ല കുരുമുളക് പൊടിച്ച പൊടി ഇവ ദിവസവും കഴിച്ചാല്‍ ഗൗട്ടി്ന് കാരണമായ യൂറിക്കാസിഡിനെ നിഷ്‌ക്രിയമാക്കാന്‍ സാധിക്കും. കുരുമുളകില്‍ കാണുന്ന പിപ്പറീന്‍ മഞ്ഞളിലെ കര്‍ക്യുമിനെ വരെ വേഗം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു.

തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണരീതിയാണ് ആയുര്‍വേദം. ആയുസിനെക്കുറിച്ചുള്ള വേദമെന്നാണ് പദത്തിനര്‍ത്ഥം. ആയുര്‍വേദം എന്ന പദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകളെന്നാല്‍ മാരീച, കശ്യപന്‍, അത്രേയ, പുനര്‍വസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങള്‍ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാര്‍ രചിച്ച ഗ്രന്ഥങ്ങളാണ്. ആയുര്‍വേദത്തിന്റ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത, പിത്ത കഫങ്ങളാണ് ത്രിദോഷങ്ങള്‍. അവയുടെ അസുന്തലിതാവസ്ഥയാണ് രോഗകാരണങ്ങളെന്നാണ് ആയുര്‍വേദം പറയുന്നതു. നമ്മളുടെ കറിക്കൂട്ടുകളില്‍ അടങ്ങിയിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, ജീരകം, കുരുമുളക് അങ്ങനെ പലതും ആയുര്‍വേദത്തില്‍ നിന്നും വന്നിട്ടുള്ളതാണ്. എന്തായാലും പാര്‍ശ്വഫലങ്ങളില്ലാത്ത വീട്ടുമരുന്നുകളെ അവഗണിക്കാതിരിക്കുക.

ജി. പുത്തന്‍കുരിശ്

LEAVE A REPLY