കെ.സി.എസ്.എം.ഡബ്ല്യു വിമന്‍സ് ഫോറം ചാരിറ്റി ഡിന്നര്‍ വന്‍ വിജയമായി

0
331

വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണ്‍ (കെ.സി.എസ്.എം.ഡബ്ല്യു) വിമന്‍സ് ഫോറം സംഘടിപ്പിച്ച ചാരിറ്റി ഡിന്നര്‍ വന്‍ വിജയമായി.

വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രാജേഷിനും കുടുംബത്തിനുംവേണ്ടി ആലപ്പുഴയില്‍ പുരോഗമിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം മാര്‍ച്ച് 18-നു ശനിയാഴ്ച മേരിലാന്റിലെ റോക്ക് വില്ലില്‍ നടത്തിയ ചാരിറ്റി ഡിന്നര്‍ നൈറ്റ് ജനസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. കേരളത്തിലെ ചാരിറ്റി സംഘടനയായ “സ്‌നേഹജാലക’വുമായി ഒത്തുചേര്‍ന്നാണ് കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണ്‍ -വിമന്‍സ് ഫോറം ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പ്രത്യകം ഒരുക്കിയ കലാപരിപാടികളും ഗെയിം ഷോയും മാജിക് ഷോയും, മറ്റും കോര്‍ത്തിണക്കിയ ഒരു സായാഹ്നം അതിഥികള്‍ക്ക് അത്യന്തം ആനന്ദകരമായിരുന്നു.

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണ്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലേഖാ നായര്‍ പദ്ധതിയുടെ പുരോഗമത്തെപ്പറ്റിയും വിവിധ ഘട്ടങ്ങളെപ്പറ്റിയും വിശദീകരിച്ചു.

ചാരിറ്റി ഡിന്നര്‍ നൈറ്റില്‍ പങ്കെടുത്തും സംഭാവനകള്‍ നല്‍കിയും ഈ സംരംഭത്തെ വിജയിപ്പിച്ച ഏവര്‍ക്കും കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണ്‍ പ്രസിഡന്റ് സന്ദീപ് പണിക്കര്‍ നന്ദി പ്രകാശിപ്പിച്ചു.

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണ്‍ വെബ്‌സൈറ്റ്: www.kcsmw.org

ജോയിച്ചന്‍ പുതുക്കുളം

LEAVE A REPLY