‘മലപ്പുറത്ത്‌ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന്‌ വെളളാപ്പളളി

0
63

എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ വീണ്ടും ബിജെപിക്കെതിരെ . മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്‌ എന്‍ഡിഎ മുന്നണിയില്‍ ആലോചിക്കാതെയാണ്‌.

മുന്നണി മര്യാദകളുടെ ലംഘനമാണ്‌ ബിജെപി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത്‌ എന്‍ഡിഎക്ക്‌ സ്ഥാനാര്‍ത്ഥിയില്ല, ശ്രീപ്രകാശ്‌ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ്‌. അദ്ദേഹത്തെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിന്‌ ഇല്ലെന്നും വെളളാപ്പളളി നടേശന്‍ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ വ്യക്തമാക്കി.

കേരളത്തില്‍ എന്‍ഡിഎ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. ബിഡിജെഎസ്‌ കേരളത്തില്‍ ബിജെപിയെക്കാള്‍ കരുത്തുളള പാര്‍ട്ടിയാണ്‌. തങ്ങളുടെ അണികള്‍ ബിജെപിയില്‍ ലയിക്കുമെന്ന്‌ കരുതേണ്ട. ഭാവിയില്‍ ഏത്‌ മുന്നണിയുമായും സഹകരിച്ച്‌ പ്രവര്‍ത്തിക്കാനുളള സാധ്യതകള്‍ തളളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എന്‍ഡിഎയില്‍ ആലോചിച്ച ശേഷമാണ്‌ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നും
മലപ്പുറത്തെ ശ്രീപ്രകാശ്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തന്നെയാണെന്നുംബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്‌ വിശദമാക്കി.

LEAVE A REPLY