ഇറോം ശര്‍മ്മിളക്ക്‌ എകെജി സെന്ററില്‍ സ്വീകരണം

0
189

തിരുവനന്തപുര: പുസിപിഎം ഓഫിസായ എകെജി സെന്ററില്‍ ഇറോം ശര്‍മ്മിളക്ക്‌ സ്വീകരണം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

മണിപ്പൂരിലെ പ്രത്യേക സൈനികാധികാര നിയമമായ അഫ്‌സ്‌പ പിന്‍വലിക്കുന്നതിനുളള പോരാട്ടങ്ങള്‍ക്ക്‌ പിന്തുണ തേടിയാണ്‌ ഇറോം ശര്‍മ്മിള തങ്ങളെ കണ്ടതെന്ന്‌ കോടിയേരി വ്യക്തമാക്കി. ഈ വിഷയത്തില്‍ തങ്ങളുടെ പിന്തുണ അവര്‍ക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നുരാവിലെയാണ്‌ പാലക്കാട്‌ നിന്നും ഇറോം ശര്‍മ്മിള തിരുവനന്തപുരത്തെത്തിയത്‌. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്‌ അച്യുതാനന്ദന്‍ എന്നിവരുമായും ഇറോം ശര്‍മ്മിള കൂടിക്കാഴ്‌ച നടത്തുന്നുണ്ട്‌.

നിയമസഭ തെരഞ്ഞെടുപ്പില്‍ തൗബാല്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിനോട്‌ പരാജയപ്പെട്ട ഇറോം ശര്‍മ്മിള രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ കേരളത്തിലേക്ക്‌ എത്തിയത്‌.

ഒരു മാസത്തോളം പാലക്കാട്ടെ അട്ടപ്പാടിയിലെ ശാന്തി ആശ്രമത്തില്‍ ഇറോം ശര്‍മ്മിള ഉണ്ടാകുമെന്നാണ്‌ വിവരങ്ങള്‍. കന്നിയങ്കത്തില്‍ ഇറോമിന്‌ മണിപ്പൂരുകാര്‍ നോട്ടക്കും പുറകിലെ സ്ഥാനമാണ്‌ നല്‍കിയത്‌.

LEAVE A REPLY