മലപ്പുറത്ത്‌ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

0
131

മലപ്പുറം: മലപ്പുറത്ത്‌ ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ പതിനൊന്ന്‌ മണിയോടെ മലപ്പുറം കലക്ടര്‍ അമിത്‌ മീണക്ക്‌ മുമ്പാകെയാണ്‌ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്‌.

മുസ്ലിം ലീഗ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി, മുന്‍ മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ ആര്യാടന്‍ മുഹമ്മദ്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഇടത്‌ സ്ഥാനാര്‍ത്ഥി ഫൈസല്‍ ചൊവ്വാഴ്‌ച പത്രിക സമര്‍പ്പിക്കും.

LEAVE A REPLY