ലണ്ടനില്‍ പിഞ്ചു ബാലനെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

0
319

ലണ്ടന്‍ : ലണ്ടനില്‍ ഒരു വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റിലായി. വടക്കന്‍ ലണ്ടനിലെ ഫിന്‍സ്‌ പാര്‍ക്കില്‍ നിന്നുമാണ്‌ ബിന്ദ്യാ സാഗര്‍ എന്ന 33കാരനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

കുട്ടികളുടെ ഫ്‌ളാറ്റിനടുത്തുള്ള കെട്ടിടത്തിലാണ്‌ ഹോട്ടല്‍ തൊഴിലാളിയായ ഇയാള്‍ താമസിച്ചിരുന്നത്‌. ശനിയാഴ്‌ച രാത്രി ബിന്ദ്യാ സാഗര്‍ ഫ്‌ളാറ്റില്‍ ചെന്ന്‌ ഇരട്ട സഹോദരികളെ ആക്രമിക്കാന്‍ ശ്രമിച്ചു.

ഇതിനിടയില്‍ കൈയില്‍ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച്‌ അയാള്‍ അവിടെ ഉണ്ടായിരുന്ന ബാലനെയും സഹോദരികളെയും മര്‍ദ്ദിക്കുകയായിരുന്നു.

ചുറ്റിക കൊണ്ടുള്ള ഇടിയുടെ ആഘാതത്തില്‍ ആണ്‍കുട്ടിയുടെ തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റു. കുട്ടികളുടെ കരച്ചില്‍ കേട്ട്‌ അമ്മ എത്തിയപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടിരുന്നു.

തുടര്‍ന്ന്‌ ഭയന്ന അമ്മ മൂന്ന്‌ കുട്ടികളേയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തലയ്‌ക്ക്‌ സാരമായി പരിക്കേറ്റ ആണ്‍കുട്ടി രാത്രി ഒരു മണിയോടെ മരിച്ചു. സഹോദരിമാരുടെ നില ഗുരുതരമായി തുടരുകയാണ്‌.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. പ്രതി ലഹരിക്ക്‌ അടിമയായിരുന്നു എന്നാണ്‌ പോലീസിന്റെ വിലയിരുത്തല്‍. കൂടുതല്‍ അന്വേഷണത്തിനായി പോലീസ്‌ ഉത്തരവിട്ടിട്ടുണ്ട്‌.

LEAVE A REPLY