കള്ളനും പോലീസും കളിക്കുന്നതിനിടെ മൂന്നു വയസുകാരന് വെടിയേറ്റു മാതാപിതാക്കള്‍ അറസ്റ്റില്‍

0
278

ഈഗിള്‍വുഡ്(ചിക്കാഗോ): വീട്ടില്‍ നാലു കുട്ടികള്‍ തമ്മില്‍ കള്ളനും പോലീസും കളിക്കുന്നതിനിടെ ഒരു കുട്ടി അബദ്ധത്തില്‍ 3 വയസുകാരന്റെ തലക്കു നേരെ വെടിയുതിര്‍ത്തു. വെടിയേറ്റ കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അശ്രദ്ധമായി വീട്ടില്‍ വെച്ചിരുന്ന തോക്ക് മാതാവ് ഗ്വാഡിലോന്‍ ഹോളോവേയുടേതായിരുന്നു.
ഈ സംഭവത്തില്‍ പിതാവ് മൈക്കിള്‍(34), ഹോളൊവെ(28) എന്നിവരെ മാര്‍ച്ച് 18 വെള്ളിയാഴ്ച പോലീസ് അറസ്‌ററു ചെയ്തു.

മാര്‍ച്ച് 19 ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യമനുവദിച്ചിട്ടുണ്ട്.
കുട്ടികള്‍ക്കു അപകടം സംഭവിക്കാവുന്ന രീതിയില്‍ ഫയര്‍ ആം അശ്രദ്ധമായി വീട്ടില്‍ വെച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.

വീട്ടിലുണ്ടായിരുന്ന 5 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
തോമര്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ കഴിയുന്ന കുട്ടി ശസ്ത്രക്രിയക്ക് വിധേയമായെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്നാണ് ആശുപത്രി അധകൃതര്‍ പറയുന്നത്.

ഈ വീട്ടില്‍ നിന്നും വെറെ മൂന്നു തോക്കുകള്‍ കൂടി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഷിക്കാഗൊ മേയര്‍ റഹം ഇമ്മാനുവേല്‍ ഈ സംഭവതതില്‍ കുടുംബാംഗങ്ങളെ ഉല്‍കണ്ഠ അറിയിച്ചു.
വീട്ടില്‍ ഫയല്‍ ആം സൂക്ഷിക്കുന്നവര്‍ക്ക് കുട്ടികള്‍ക്ക് ലഭിക്കത്തവിധത്തില്‍ ലോക്ക് ചെയ്തു വെക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു.

പി.പി.ചെറിയാന്‍

LEAVE A REPLY