ബാഹുബലിയുടെ രണ്ടാം ഭാഗം കര്‍ണാടകയില്‍ നിരോധിക്കണമെന്ന് കന്നഡ സംഘടനകള്‍

0
340

ബാഹുബലിയുടെ രണ്ടാം ഭാഗം കര്‍ണാടകയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്. ചിത്രത്തില്‍ കട്ടപ്പയെ അവതരിപ്പിച്ച തമിഴ് നടന്‍ സത്യരാജ് കാവേരി ജലതര്‍ക്കത്തില്‍ തമിഴ്‌നാടിനു അനുകൂല നിലപാട് എടുത്തതാണ് പ്രതിഷേധത്തിന് കാരണം.

ചിത്രത്തില്‍ കട്ടപ്പയെ അവതരിപ്പിച്ച സത്യരാജ് കാവേരി വിഷയത്തില്‍ എടുത്ത തമിഴ്‌നാട് അനുകൂല നിലപാടാണ് ബഹുബലിക്കെതിരായ പ്രതിഷേധത്തിലേക്കു എത്തിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകരാണ് ആദ്യം രംഗത്ത് വന്നത്.

ബെല്ലാരിയിലെ തീയറ്ററില്‍ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

പ്രതിഷേധത്തെ തുടര്‍ന്ന് ടീസര്‍ പ്രദര്‍ശിപ്പിക്കുന്നതു നിര്‍ത്തിവെച്ചു. ബാഹുബലി ബഹിഷ്‌കരിക്കണം എന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരണവും നടക്കുകയാണ്.

LEAVE A REPLY