ആമിയുടെ ജീവിതകഥ മാര്‍ച്ച് 24 ന് തുടങ്ങും

0
557

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയുടെ ജീവിതകഥ പറയുന്ന ആമി യുടെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ . പുന്നയൂര്‍ക്കുളത്ത് ഓര്‍മ്മകള്‍ പൂത്തുലഞ്ഞ നീര്‍മാതളത്തിന്റെ ചുവട്ടില്‍ നിന്നും തന്നെയാണ് ആമിയുടെ തുടക്കവും.

വിവാദങ്ങള്‍ക്കെല്ലാം വിരാമമിട്ട് ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാര്‍ച്ച് 24 ന് ആരംഭിക്കുമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. പത്രസമ്മേളനത്തിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആമിയായി ആരെത്തുമെന്നുള്ള അനിശ്ചിതത്വത്തിന് അവസാനമായിട്ട് അധികം നാളായിട്ടില്ല. എന്തായാലും മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ആദ്യഘട്ട ഷൂട്ടിങ്ങിന്റെ പ്രധാന ലൊക്കേഷന്‍ ഒറ്റപ്പാലമാണ്. പിന്നീട് രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് അടുത്ത ഭാഗം ചിത്രീകരിക്കുകയെന്നും സംവിധായകന്‍ വ്യക്തമാക്കി. ആദ്യഘട്ട ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയാല്‍ പിന്നീട് രണ്ടു മാസത്തെ ഇടവേള നല്‍കുന്നതിന് പിന്നിലൊരു കാരണമുണ്ട്. മാധവിക്കുട്ടിയാകുന്നതിന് ആവശ്യമായ മേക്ക് ഓവറുകള്‍ നടത്തുന്നതിനാണ് ഇടവേള നല്‍കുന്നത്. ശരീരഭാരം വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായാണ് ഈ സമയം ്ഞ്ജു വാര്യര്‍ നീക്കി വെക്കുന്നത്.

എഴുത്തുകാരിയെന്ന നിലയിലും വ്യക്തി എന്ന നിലയിലും ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എഴുത്തുകാരിയുടെ വേഷം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഏറെ സംതൃപ്തയാണെന്നും മഞ്ജു പറഞ്ഞു. അഭിനേത്രി എന്ന നിലയില്‍ ആരും കൊതിക്കുന്ന സ്വപ്‌നതുല്യമായ വേഷമാണ് ആമിയിലേതെന്നുമാണ് അഭിമുഖങ്ങളില്‍ മഞ്ജു വാര്യര്‍ പ്രതികരിച്ചത്‌

LEAVE A REPLY