കൊട്ടിയൂര്‍ പീഡനം: രണ്ടാംപ്രതി തങ്കമ്മ കീഴടങ്ങി

0
246

കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി. ശനിയാഴ്‌ച രാവിലെ പേരാവൂര്‍ പോലീസ്‌ സ്‌റ്റേഷനിലാണ്‌ കീഴടങ്ങിയത്‌.

അഞ്ച്‌ ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‌ മുന്നില്‍ ഹാജരാകാനുള്ള ഹൈക്കോടതി നിര്‍ദേശത്ത തുടര്‍ന്നാണ്‌ കീഴടങ്ങിയത്‌. ഇന്നലെ മറ്റ്‌ മൂന്ന്‌ പ്രതികളായ വയനാട്‌ ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ്‌ ജോസഫ്‌ തേരകം ശിശുക്ഷേമ സമിതി അംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസ്‌ അനാഥാലയ മേധാവി സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ കീഴടങ്ങിയിരുന്നു.

ഓട്ടോറിക്ഷയില്‍ മറ്റൊരാള്‍ക്കൊപ്പമാണ്‌ തങ്കമ്മ കീഴടങ്ങാന്‍ എത്തിയത്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കേസില്‍ മുഖ്യപ്രതിയായ ഫാ.റോബിന്‍ വടക്കുംചേരിയുടെ പ്രധാന സഹായിയായിരുന്നു കൊട്ടിയൂര്‍ സ്വദേശിനിയായ തങ്കമ്മ.

കുഞ്ഞിനെ മാറ്റുന്നതിന്‌ അടക്കം കുറ്റം മറയ്‌ക്കുന്നതിന്‌ ഫാ.റോബിന്‍ വടക്കുംചേരിക്ക്‌ എല്ലാ സഹായവും ചെയ്‌തുകൊടുത്തത്‌ തങ്കമ്മയാണ്‌. ഗൂഢാലോചന അടക്കമുള്ള കുറ്റമാണ്‌ തങ്കമ്മയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്‌. തങ്കമ്മയുടെ മകള്‍ സിസ്റ്റര്‍ ലിസ്‌ മരിയ, സിസ്റ്റര്‍ അനീറ്റ എന്നിവരാണ്‌ കേസിലെ ബാക്കി പ്രതികള്‍.

LEAVE A REPLY