മാര്‍ത്തോമാ സൗത്ത്‌വെസ്റ്റ് സംയുക്ത ദ്വിദിന സമ്മേളനം ഡാളസ്സില്‍ മാര്‍ച്ച് 17, 18 തിയ്യതികളില്‍  

0
167

ഡാളസ്: മാര്‍ത്തോമാ സൗത്ത്‌വെസ്റ്റ് റെജിയണില്‍ ഉള്‍പ്പെട്ട ഇടവകകളിലെ യുവജനസംഖ്യം, സേഹകാസംഘം, ഇടവക മിഷന്‍ പ്രവര്‍ത്തകരുടെ ദ്വിദിന സമ്മേളനം മാര്‍ച്ച് 17, 18 തിയ്യതികളില്‍ ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) നടത്തുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

‘വാക്ക് ബൈ ഫെയ്ത്ത് നോട്ട് ബൈ സൈറ്റ്’ എന്ന വിഷയത്തെ അധികരിച്ചുള്ള പ്രസംഗങ്ങളും, ചര്‍ച്ചകളുമാണ് സമ്മേളനത്തില്‍ ഉണ്ടായിരിക്കുക. റവ.ജോണ്‍ തോമസ് ഉണ്ണിത്താന്‍ (ഇമ്മാനുവേല്‍, ഹൂസ്റ്റണ്‍), റവ.ഷൈജു.പി.ജോണ്‍ (സെന്റ് പോള്‍സ്, ഡാളസ്), റവ.മാത്യു ഫിലിപ്പ് (ട്രിനിറ്റി ഹൂസ്റ്റണ്‍), റവ.സജി.പി.സി, റവ.മാത്യൂ സാമുവേല്‍ (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.

പ്രെയ്‌സ് അന്റ് വര്‍ഷിപ്പ്്, ബൈബിള്‍ സ്റ്റഡീസ്, വിറ്റ്‌നസിങ്ങ് സെഷന്‍, ഗ്രൂപ്പ് ഡിസ്കഷന്‍, തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
എല്ലാവരുടേയും സാന്നിധ്യ സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 പി. പി. ചെറിയാന്‍

LEAVE A REPLY