ഡാളസ്സ് ശ്രി ഗുരുവായൂരപ്പൻ  ക്ഷേത്രം  ദിലീപ്  ഷോ 2017 കലാവിരുന്നൊരുക്കുന്നു.

0
223
 


ഡാളസ്സിലെ ശ്രീ  ഗുരുവായൂരപ്പൻ ക്ഷേത്രവും, നിംബസ്സ്  ചാരിറ്റബിൾ  ഫൗണ്ടേഷനുംഒത്തുചേർന്ന്  ദിലീപ്  ഷോ 2017,  ഡാളസ്സിലെ ഫെയർ പാർക്ക്  മ്യൂസിക്  ഹാളിൽഏപ്രിൽ  29  വൈകുന്നേരം 6  മണിക്ക് നടത്തപെടുന്നു.  പ്രശസ്ത കലാകാരന്മാരുടെ വലിയൊരു   സംഘമാണ്  പരിപാടികൾ  നടത്താനായി നാട്ടിൽ  നിന്നും എത്തിചേരുന്നത്.  നാദിർഷാ  സംവിധാനം  ചെയുന്ന  കലാവിരുന്നിൽ, ദിലീപിനോടൊപ്പം ,  കാവ്യ മാധവൻ,  റിമി ടോമി ,  നമിത പ്രമോദ്,  രമേഷ്  പിഷാരടി, ധർമജൻ എന്നിവരും ഉൾപെടുന്നു.

ഷോയിൽ നിന്നും   ലഭിക്കുന്ന  വരുമാനം  ക്ഷേത്ര വികസന  പ്രവർത്തനത്തിനായിഉപയോഗിക്കുന്നതിനോടൊപ്പം  തന്നെ  ഡാളസ്സിലെ  സ്കോട്ടിഷ്  റൈറ്റ്  ഹോസ്പിറ്റലിനും  സംഭാവന നൽകും  എന്ന്  കേരളാ  ഹിന്ദു സൊസൈറ്റി പ്രസിഡന്റ്   രാമചന്ദ്രൻ നായരും,  ട്രസ്റ്റി  ചെയർമാൻ  കേശവൻ നായരും അറിയിച്ചു.

സന്തോഷ്  പിള്ള

LEAVE A REPLY