കമലിനെതിരെ മുസ്‌ലിം ലീഗ്‌

0
88

മലപ്പുറം: കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമാ സംവിധായകനുമായ കമലിനെതിരെ പരാതിയുമായി മുസ്‌ലിം ലീഗ്‌.

തെരഞ്ഞെടുപ്പ്‌ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ നിലമ്പൂരില്‍ നടക്കുന്ന ഐ.എഫ്‌.എഫ്‌.കെ മേഖല ചലച്ചിത്രമേള ഉദ്‌ഘാടനം ചെയ്യാന്‍ കമലിനെ അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ മുസ്‌ലിം ലീഗ്‌ മലപ്പുറം ജില്ലാ കളക്ടര്‍ക്ക്‌ പരാതി നല്‍കി.

മലപ്പുറത്ത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ മേള ഉദ്‌ഘാടനം ചെയ്യുന്നത്‌ തെരഞ്ഞെടുപ്പ്‌ ചട്ടങ്ങളുടെ ലംഘനമാണെന്നാണ്‌ ലീഗ്‌ പരാതിയില്‍ പറയുന്നത്‌.

നാളെയാണ്‌ നിലമ്പൂരില്‍ ഐ.എഫ്‌.എഫ്‌.കെ മേഖല ചലച്ചിത്രമേളയുടെ ഉദ്‌ഘാടനം നിശ്ചയിച്ചിരിക്കുന്നത്‌.

LEAVE A REPLY