യത്തിംഖാനയിലെ പെണ്‍കുട്ടികള്‍ ജനുവരി മുതല്‍ പീഡിപ്പിക്കപ്പെട്ടു!

0
336

കല്‍പ്പറ്റ: വയനാട്ടിലെ യത്തീംഖാനയില്‍ ഏഴ്‌ പെണ്‍കുട്ടികള്‍ പീഡനത്തിന്‌ ഇരയായ സംഭവത്തില്‍ പോലീസ്‌ പതിനൊന്ന്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ആറു പേരാണ്‌ കേസിലെ പ്രതികള്‍. ഇവരെല്ലാവരും പോലീസ്‌ കസ്റ്റഡിയിലാണ്‌.

പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന്‌ സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും പോലീസിന്‌ ലഭിച്ചു. കുറ്റക്കാര്‍ക്കെതിരെ പോസ്‌കോ നിയമം ചുമത്തിയാണ്‌ കേസെടുത്തിരിക്കുന്നത്‌.
കല്‍പ്പറ്റ യത്തിംഖാനയിലെ ഏഴാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്‌ പീഡനത്തിന്‌ ഇരയായത്‌. വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ പരിശോധന നടത്തിയതില്‍ നിന്നും ഇവര്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്‌.

തിങ്കളാഴ്‌ചയാണ്‌ പീഡന വിവരം പുറംലോകമറിഞ്ഞത്‌. കഴിഞ്ഞ ജനുവരി മുതല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു വരുന്നതായാണ്‌ പോലീസ്‌ കരുതുന്നത്‌.

വിദ്യാര്‍ഥിനികളെ കൌണ്‍സിലിംഗിന്‌ വിധേയരാക്കിയപ്പോഴാണ്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌ വന്നത്‌.

യത്തീംഖാനയ്‌ക്ക്‌ സമീപമുള്ള കടയിലെ ആളുകളാണ്‌ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്‌.

ആദ്യം കുട്ടികളെ മിഠായി നല്‍കി പ്രലോഭിപ്പിച്ച പ്രതികള്‍ പിന്നീട്‌ അശ്ലീല വീഡിയോകള്‍ കാട്ടിയും പീഡനം തുടരുകയായിരുന്നുവെന്നാണ്‌ വിവരം.
15 വയസ്സിന്‌ താഴെ മാത്രമാണ്‌ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ പ്രായം. ഇവര്‍ ഹോസ്റ്റലിലേക്ക്‌ പോകും വഴി കടയിലേക്ക്‌ വിളിച്ച്‌ വരുത്തിയായിരുന്നു പീഡനം.

കടയില്‍ നിന്ന്‌ കുട്ടികള്‍ ഇറങ്ങി വരുന്നത്‌ കണ്ട്‌ വിവരം അന്വേഷിച്ചതോടെയാണ്‌ സംഭവം പുറത്തായത്‌.

നിലവിലെ ഏഴ്‌ പേരെ കൂടാതെ യത്തീംഖാനയിലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിന്‌ ഇരയായാതായി പോലീസ്‌ സംശയിക്കുന്നുണ്ട്‌. ഇതുറപ്പുവരുത്താന്‍ പെണ്‍കുട്ടികളെ ഗ്രൂപ്പ്‌ കൗണ്‍സിലിംഗിന്‌ വിധേയരാക്കും.

 

LEAVE A REPLY