ഐഎസ്‌എസ്‌എഫ്‌ ഷൂട്ടിങ്‌ ലോകകപ്പില്‍ പൂജ ഖട്ട്‌കറിന്‌ വെങ്കലം

0
463

ന്യൂദല്‍ഹി: ഐഎസ്‌എസ്‌എഫ്‌ ഷൂട്ടിങ്‌ ലോകകപ്പില്‍ ഇന്ത്യയ്‌ക്ക്‌ അഭിമാന നിമിഷം. വനിതാവിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ പൂജ ഖട്ട്‌കറിന്റെ വെങ്കല നേട്ടമാണ്‌ രാജ്യത്തിന്‌ അഭിമാനമായി മാറിയത്‌. 228.8 പോയിന്റുകള്‍ സ്വന്തമാക്കിയാണ്‌ പൂജ മത്സരത്തല്‍ മൂന്നാമതായി ഫിനിഷ്‌ ചെയ്‌തത്‌.

ചൈനയുടെ മെങ്ക്യാവോ ഷിയ്‌ക്കാണ്‌ സ്വര്‍ണം മെഡല്‍. 252.1 പോയിന്റ്‌ നേടിയാണ്‌ മെങ്ക്യാവോ ഒന്നാമതെത്തിയത്‌. ചൈനയുടെ തന്നെ ഡോങ്ക്‌ ലിജിക്കാണ്‌ വെള്ളി. പൂജയുടെ ആദ്യ ലോകകപ്പ്‌ മെഡലാണിത്‌. നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ പൂജ ഏഷ്യന്‍ ചാമ്പ്യനായിട്ടുണ്ട്‌.

LEAVE A REPLY