നടിയെ ആക്രമിച്ചതല്ല പ്രശ്നം , പ്രമുഖനടനെ രക്ഷിക്കാന്‍ കച്ചക്കെട്ടി പ്രമുഖര്‍ , ഇരയെ രക്ഷിക്കാന്‍ വന്നവരെല്ലാം പ്രമുഖനടനുവേണ്ടി രംഗത്ത്

0
35873

 

പ്രമുഖ നടിയ്ക്ക് നേരെയുണ്ടായ ആക്രമം ഒത്തുതീര്‍പ്പാക്കാന്‍ അണിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നതായി അഭ്യൂഹം. സംഭവത്തില്‍ പൊലീസിന് ഒരു പ്രമുഖ നടനെ സംശയമുണ്ട്. എന്നാല്‍ പൊലീസ് സംശയിക്കുന്ന ഈ നടനെ ചോദ്യം ചെയ്യാന്‍ ഉന്നതതലങ്ങളില്‍ നിന്നും അനുവാദം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍.ഇന്നലെ ചേര്‍ന്ന അന്വഷണ ഉദ്യോഗസ്ഥരുടെ യോഗത്തിനിടെ ഡി ജി പിയില്‍ നിന്ന് ഐജിക്ക് ലഭിച്ച നടപടിയും ഏകദേശം സമാനമാണെന്ന് റിപ്പോര്‍ട്ടുകള്‍. സാഹചര്യത്തെളിവുകളും ആരോപണങ്ങളും നടനെതിരെ നിലനില്‍ക്കവേ താരത്തെ ചോദ്യം ചെയ്യണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ ‘ നിങ്ങളാദ്യം പള്‍സര്‍ സുനിയെ പിടിക്കൂ, പൊലീസിന്‍റെ മാനം രക്ഷിക്കൂچ എന്നായിരുന്നത്രേ ഡി ജി പിയുടെ മറുപടി. പൊലീസ് ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നും നടനെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം നടിയെ ആക്രമിച്ചതിനു പിന്നില്‍ ക്വട്ടേഷനാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രമുഖ നടനു വേണ്ടി രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളും സിനിമക്കാരും ഒന്നിക്കുന്ന കാഴ്ചയാണുള്ളത്. നടിക്ക് എന്ത് സംഭവിച്ചാലും പ്രശ്നമില്ല, പ്രമുഖ നടനെ സ്പര്‍ശിക്കാന്‍ പാടില്ലെന്ന നിലപാടിലേക്ക് കാര്യങ്ങള്‍ നീളുന്നു. പ്ള്‍സര്‍ സുനിയെ പിടിച്ചാലും പ്രമുഖ നടന്‍റെ പേര് പറയില്ല. ഇരയെ കൊണ്ടും പറയിപ്പിക്കില്ല. പറഞ്ഞാലും ആരും കേട്ടതായി പോലും നടിക്കില്ല.ഇതാണ് ഇപ്പോള്‍ സംഭവിക്കുന്നത്.

പി.ടി, തോമസിന്‍റെ പ്രതികരണം

പി.ടി.തോമസ് എംഎല്‍എ ഈ കേസില്‍ ആരാണ്. ഇരയെ രക്ഷിക്കാന്‍ എത്തിയ ആദ്യത്തെ ആളാണ്. പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം ഓടിയെത്തിയ ജനപ്രതിനിധി. ഇദ്ദേഹം കാരണം മാതമാണ് ഇപ്പോള്‍ ഇതു കേസായി മാറിയത്. ഒതുക്കാന്‍ സാധിക്കാതെ വന്നതും പി.ടി തോമസ് കാരണമാണ്. പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനേയും പൊലീസിനേയും രൂക്ഷമായി വിമര്‍ശിച്ച് പി ടി തോമസ് എം എല്‍ എ രംഗത്ത്. സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നും വന്‍ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് പി ടി തോമസ് ആരോപിക്കുന്നു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയെ തിരിച്ചറിഞ്ഞതിനുശേഷം എങ്ങനെ പള്‍സര്‍ സുനി രക്ഷപെട്ടു എന്ന് തോമസ് ചോദിയ്ക്കുന്നു. ഇത് പൊലീസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായ വലിയ വിട്ടുവീഴ്ച തന്നെയാണെന്ന് എം എല്‍ എ ആരോപിക്കുന്നു. സംഭവം നടന്നിട്ട് ദിവസങ്ങളായി, പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. പൊലീസിന് കൂച്ചുവിലങ്ങ് ഇട്ടിരിക്കുകയാണ് എന്ന് പി ടി തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രി പ്രതികരിക്കേണ്ടത് സോഷ്യല്‍ മീഡിയകളില്‍ അല്ല, സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു. നടിയ്ക്കെതിരായ ആക്രമണം ബ്ലാക്മെയില്‍ ആണോയെന്ന് സംശയം ഉണ്ട്. ആക്രമണത്തിന് ശേഷം നടിയോട് ‘നാളെ കാണണം’ എന്ന് സുനി പറഞ്ഞു ഇത് ബ്ലാക്മെയ്ലിംഗ് സാധ്യതയ്ക്ക് ആക്കം കൂട്ടുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. നടിക്ക് അപമാനകരമായ രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച കൈരളി ചാനലിനു നേരെ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആക്രമം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവരം ഡി ജി പിയെ അറിയിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിഞ്ഞില്ല. പൊലീസിന്‍റെ ഭാഗത്ത് ഉണ്ടായത് വന്‍ വീഴ്ചയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ജൂണിയര്‍ താരങ്ങള്‍ക്ക് വിലക്ക്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരക്ഷരം പോലും മിണ്ടരുതെന്ന് സിനിമാലോകത്തിന് കര്‍ശന നിര്‍ദ്ദേശം. താരസംഘടനയുടെ തലപ്പത്തുള്ളവരും മറ്റ് പ്രമുഖരുമാണ് ജൂനിയര്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ മാധ്യമങ്ങളാണ് വിചാരണ നടത്തുന്നതെന്നും അതിനാല്‍ വിഷയത്തില്‍ ആരെന്ത് ചോദിച്ചാലും പറയരുതെന്നുമാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ജൂനിയര്‍ താരങ്ങള്‍ പറയുന്നു.യുവനടിക്ക് നേരെയുണ്ടായ അക്രമണത്തിന് സമാനമായ അനുഭവങ്ങള്‍ മറ്റു പല താരങ്ങള്‍ക്കും മുമ്പ് നേരിടേണ്ടിവന്നിട്ടുണ്ട്. ഇവരുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത നിലയിലാണ്. ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നവര്‍ വിഷയത്തില്‍ പ്രതികരിക്കാനോ സംസാരിക്കാനോ ഒരുക്കമല്ല.കൊച്ചിയിലും തിരുവനന്തപുരത്തും നടിക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് സിനിമാക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. കൊച്ചിയില്‍ നടന്ന കൂട്ടായ്മയില്‍ മഞ്ജുവാര്യര്‍ നടത്തിയ പ്രസ്താവനയാണ് സിനിമാലോകത്തെ താരരാജക്കډാരെ ചൊടിപ്പിച്ചത്.നടിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയാണെന്നാണ് മഞ്ജു പറഞ്ഞത്. ഇത് ശരിവയ്ക്കുന്ന നിലപാടാണ് ആക്രമണത്തിന് ഇരയായ നടി സ്വീകരിച്ചതും പൊലീസിന് മൊഴികളില്‍ വ്യക്തമാക്കിയതും.

LEAVE A REPLY