അർജുന അവാർഡ് ജേതാക്കൾ കാലു നക്കികൾ : നാലകത്ത് ബഷീറിനെതിരെ വ്യാപക പ്രതിഷേധം

0
955

അർജുന അവാർഡ് ജേതാക്കളായ വോളിബോൾ താരങ്ങൾ വോളിബോൾ അസോസിയേഷൻ നേതാക്കളുടെ കാലു നക്കിയാണ് അവാർഡ് നേടിയതെന്ന സംസ്ഥാന വോളിബോൾ അസോസിയേഷൻ നാലകത്ത് ബഷീറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നു. ചില വോളിബോൾ താരങ്ങൾ ‘പാലം കടക്കുവോളം നാരായണയെന്നും പാലം കടന്നാൽ കൂരായണയെന്നും’ പറയുന്നവരാണെന്നു നാലകത്ത് ബഷീർ അധിക്ഷേപിക്കുന്നുണ്ട്. മുഖ്യമായും അർജുന അവാർഡ് ജേതാവ് ടോം ജോസഫിനെതിരെയാണ് നാലകത്ത് ബഷീർ ഉന്നമിട്ടത്. എന്നാൽ കേരളത്തിലെ അർജുന അവാർഡ് ജേതാക്കളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഫെഡറേഷൻ കപ്പ് വോളിബോൾ ടൂർണമെന്റിൽ കേരളം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് സംബന്ധിച്ച് കിഷോർ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പോസ്റ്റിനു താഴെയാണ് നാലകത്ത് ബഷീർ വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. ടോം ജോസഫിനെ ഉദ്ദേശിച്ചാണെങ്കിലും കേരളത്തിലെ അവാർഡ് ജേതാക്കളെ മൊത്തത്തിൽ അധിക്ഷേപിക്കുന്ന തരാം താണ പരാമർശങ്ങളാണ് നാലകത്ത് ബഷീർ നടത്തിയിരിക്കുന്നത്. നാലകത്ത് ബഷീറിന്റെ പ്രസ്താവനയ്‌ക്കെതിരെ ടോം ജോസഫ് പരസ്യമായി രംഗത്ത് വന്നു. ജിമ്മി ജോർജ് ഉൾപ്പടെ കേരളത്തിൽ നിന്നും വോളിബോൾ രംഗത്ത് നിന്നും 8 പേര് അർജുന അവാർഡ് ജേതാക്കളായിട്ടുണ്ട്. അർജുന അവാർഡിനായി ആരാണ്‌ അസോസിയേഷന്റെ കാലുനക്കിയതെന്ന് വ്യക്തമാക്കണമെന്ന് ടോം ജോസഫ് ആവശ്യപ്പെട്ടു. ജിമ്മി ജോർജിന്റെ സഹോദരൻ സെബാസ്റ്റ്യൻ ജോര്ജും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഫേസ്ബുക്കിലും വോളിബോൾ പ്രേമികൾ നാലകത്ത് ബഷീറിന് പൊങ്കാലയിട്ടിട്ടുണ്ട്. കഴിഞ്ഞ കുറെ വര്ഷങ്ങളായി കാലുനക്കിയും കാലുതടവിയും സെക്രട്ടറി സ്ഥാനം നിലനിർത്തുന്ന വ്യക്തിയാണ് നാലകത്ത് ബഷീറെന്ന് ആരോപിക്കുന്നു. വോളിബോൾ അസോസിയേഷനിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. ഏതായാലും വരും ദിവസങ്ങളിൽ ഈ വിവാദം കത്തി പടരാനാണ് സാധ്യത.

ടോം ജോസഫിന്റെ ഫേസ്ബുക്ക് മറുപടി പോസ്റ്റിന് വോളീബോൾ അസോസിയേഷൻ കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുമുണ്ട്.

LEAVE A REPLY