സി.പി.ഐ യിൽ നേതൃ ദാരിദ്ര്യമോ??

0
1090

കേരളത്തിലെ ഭരണ മുന്നണിയിൽ രണ്ടാം കക്ഷിയാണ് സി.പി.ഐ.നിയമസഭയിൽ 19 എം.എൽ.എ മാർ. കർശന നിലപാടുകളുമായി പാർട്ടിയെ നയിക്കാൻ കാനം രാജേന്ദ്രൻ സി.പി.ഐ എന്ന രാഷ്ട്രീയ കക്ഷിക്ക് കേരള ജനതയുടെ മനസ്സിൽ വേറിട്ട സ്ഥാനമാണുള്ളത്. അച്യുതമേനോൻ മുതൽ സി.കെ ചന്ദ്രപ്പൻ വരെയുള്ളവർ പാർട്ടിയുടെ മുഖച്ഛായ മാറാതെ കാത്തുസൂക്ഷിച്ചവരുമാണ് . കാനം രാജേന്ദ്രനും ആ പാത തന്നെ പിന്തുടരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രമുഖരെ മാറ്റിനിർത്തി മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകി സി.പി.ഐ മാതൃകയാവുകയും ചെയ്തു. കേരളത്തിൽ മറ്റൊരു പാർട്ടിക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്. നേതാക്കളല്ല പാർട്ടിയാണ് വലുത് എന്ന് പലരും പറയുമെങ്കിലും നടപ്പിൽ വരുത്തുവാൻ മറ്റ് പാർട്ടികൾക്ക് സാധ്യമാവുന്നില്ല. വ്യക്തിപ്രഭാവങ്ങളുടെയും കോക്കസുകളുടെയും പിൻബലമുള്ള പലരും കാലാകാലങ്ങളിൽ പ്രമുഖ സ്ഥാനങ്ങൾ കയ്യടക്കി വാഴുന്ന രീതിയാണ് സി.പി.ഐ ഒഴിച്ചുള്ള പാർട്ടികൾക്കുള്ളത്.
എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ രണ്ടാം നിര നേതാക്കൾ മത്സരിച്ച് വിജയിച്ച് സ്ഥാനങ്ങൾ നേടിയതോടെ പാർട്ടിയുടെ നിലപാടുകൾ മാധ്യമങ്ങളിൽ വിവരിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. രാഷ്ട്രീയപാര്ടിയുടെ മുതിർന്ന നേതാക്കൾ സാധാരണ രീതിയിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കാറില്ല. പാർട്ടി പ്രതിപക്ഷത്തായിരുന്നപ്പോൾ സി.പി.ഐ ക്കു വേണ്ടി മാധ്യമങ്ങളിൽ പോരാടിയിരുന്നത് സുനിൽ കുമാറായിരുന്നു. എന്നാൽ അദ്ദേഹം മന്ത്രിയായതോടെ പാർട്ടി നിലപാടുകൾ വിവരിക്കാൻ കഴിയാത്ത സാഹചര്യമില്ല. ബിനോയ് വിശ്വത്തെ പോലെയുള്ളവർ ദേശീയ അന്തർദേശീയ വിഷയങ്ങളിൽ പ്രതികരിക്കുന്നയാളാണ്.
യഥാർത്ഥത്തിൽ ജനകീയരായ ഒരു രണ്ടാം നിരയെ വളർത്തിയെടുക്കുന്നതിൽ സി.പി.ഐ പരാജയപ്പെട്ടോയെന്ന് ചോദ്യമുയരുന്നു. മുൻകാലങ്ങളിലെ പോലെ പാര്ടിക്ലാസുകളുടെ പിൻബലം രണ്ടാംനിരക്കാർക്ക് നഷ്ടപ്പെട്ടോ ? ലോ അക്കാദമി സമരത്തിൽ പോലും എ.ഐ.വൈ.എഫും എ.ഐ.എസ.എഫുമാണ് ചാനൽ ചർച്ചകളിൽ സജീവമായിരുന്നത്. അഡ്വ.ജയശങ്കറെ പാർട്ടിയുടെ ശബ്ദമായി കരുതുന്നുണ്ടെങ്കിലും അത് പാർട്ടി നിലപാടല്ല.
എന്തുതന്നെയായാലും ഈ വിഷയത്തിൽ സി.പി.ഐ യിൽ ഒരു പുനർ ചിന്തനം ആവശ്യമാണ്. ശക്തമായ ഒരു രണ്ടാം നിരയെ സജീവമാക്കിയെങ്കിൽ മാത്രമേ നിലനിൽപ്പുണ്ടാകുകയുള്ളു. ദൃശ്യമാധ്യമങ്ങളിലെ ചർച്ചകൾ ജനങ്ങളെ ഏറെ സ്വാധീനിക്കുന്നുണ്ട്. ബി.ജെ.പി യാണ് ഈ സാഹചര്യം കൂടുതൽ മുതലാക്കുന്നത്. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമാർ ഉൾപ്പടെയുള്ളവർ ചാനലുകളിൽ സജീവ സാന്നിധ്യമാണ്. മുതിർന്ന ഈ നേതാക്കളുടെ വാക്ശരങ്ങൾക്കുമുന്നിൽ പുതുതലമുറക്കാർ അപഹാസ്യരായി തലകുനിക്കുന്നത് ചാനൽ ചർച്ചകളിൽ കാണാറുണ്ട്. സി.പി.ഐ പോലുള്ള പ്രസ്ഥാനത്തിന് ഒരിക്കലും നേതൃദാരിദ്ര്യം ഉണ്ടാകാൻ പാടില്ല. കാരണം ജനങ്ങൾക്ക് നിങ്ങളിൽ പ്രതീക്ഷയുണ്ട്.

LEAVE A REPLY