നോട്ട്‌ നിരോധനം; സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറഞ്ഞു

0
270

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട്‌ നിരോധന നടപടി സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെ കാര്യമായി ബാധച്ചതായി ആസൂത്രണ ബോര്‍ഡ്‌. 2015 ഡിസംബറിനെ അപേക്ഷിച്ച്‌ 2016 ഡിസംബറില്‍ 0.49 ശതമാനത്തിന്റെ കുറവാണ്‌ ഉണ്ടായിരിക്കുന്നത്‌.

വാണിജ്യ നികുതിയില്‍ 1.69 ശതമാനത്തിന്റെ കുറവും സ്റ്റാമ്പ്‌ ഡ്യൂട്ടിയില്‍ 17.52, രജിസ്‌ട്രേഷനില്‍ 10.62ശതമാനം കുറവും രേഖപ്പെടുത്തി.

നോട്ട്‌ അസാധുവാക്കലിന്റെ പ്രത്യാഘാതം പഠിക്കാന്‍ നിയോഗിച്ച സമിതിയുടേതാണ്‌ കണ്ടെത്തല്‍. തല്‍സ്ഥിതി തുടര്‍ന്നാല്‍ നികുതി വരുമാനത്തില്‍ വലിയ തോതിലുള്ള ഇടിവുണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

2016 ജൂലായ്‌-ഒക്ടോബര്‍ കാലയളവില്‍ ശരാശരി നികുതിവരുമാനം വളര്‍ച്ചയിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ നോട്ട്‌ നിരോധനം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇത്‌ നെഗറ്റീവ്‌ 7.83 ശതമാനമായി കുറച്ചു.

LEAVE A REPLY