നടന്‍ ബാബുരാജിന്‌ വെട്ടേറ്റു

0
649

കൊച്ചി: സിനിമാ നടന്‍ ബാബുരാജിന്‌ വെട്ടേറ്റു. അടിമാലി കല്ലാറില്‍ സ്വന്തം റിസോര്‍ട്ടിനു സമീപമായിരുന്നു ആക്രമണം. കല്ലാര്‍ സ്വദേശി സണ്ണിയാണ്‌ വെട്ടിയതെന്നു പൊലിസ്‌ പറയുന്നു. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിനടുത്തുള്ള കുളം വറ്റിയ്‌ക്കുന്നത്‌ സംബന്ധിച്ച തര്‍ക്കത്തിലാണ്‌ ആക്രമണം.

ബാബുരാജിനെ കളമശ്ശേരി രാജഗിരി ആശുപത്രിയിലേക്ക്‌ മാറ്റി. നെഞ്ചിനാണ്‌ വെട്ടേറ്റത്‌ . പരിക്ക്‌ ഗുരുതരമല്ല.

LEAVE A REPLY