ലോ അക്കാദമി സമരം : തിരുവനന്തപുരം കലാപഭൂമിയായേക്കും ???

0
3990

ലോ അക്കാദമി സമരം എസ.എഫ്.ഐ പിൻവലിക്കുകയും കോൺഗ്രസും ബിജെപിയും വിദ്യാർത്ഥി സംഘടനകളോടൊപ്പം സമരം ശക്തമാക്കുകയും ചെയ്തതോടെ തിരുവനന്തപുരം നഗരം വരും ദിവസങ്ങളിൽ കലാപഭൂമിയാകാൻ സാധ്യത.

എ.ബി.വി.പി പ്രവർത്തകൻ കഴുത്തിൽ കയറിട്ടു മരത്തിൽ കയറിയും , കെ.എസ് .യു പ്രവർത്തകൻ മണ്ണെണ്ണ ദേഹത്തൊഴിച്ചും ആൽമഹത്യ ഭീഷണികൾ മുഴക്കി സമരത്തിനു വീര്യം പകർന്നു കഴിഞ്ഞു. ഇതിനെ തുടർന്ന് പോലീസുമായി ചെറിയ ഏറ്റുമുട്ടലും നടന്നു കഴിഞ്ഞു. ഏതു നിമിഷവും ഇനി സമരത്തിന്റെ രൂപം മാറും.

കെഎസ്‌യു കെ.മുരളീധരനെ മുൻ നിർത്തിയും എ.ബി.വി.പി വി.വി.രാജേഷിനെ മുൻ നിർത്തിയുമാണ് സമരം മുന്നോട്ട് കൊണ്ടുപോകുന്നത്. ലക്ഷ്മി നായരുടെ രാജി യാണ് ഇരുകൂട്ടരുടെയും ആവശ്യം. സമരത്തിൽ നിന്നും പിന്മാറിയ എസ്എഫ്ഐ യെ സംബന്ധിച്ചെടുത്തോളം സർക്കാരോ ലോ അക്കാദമി ഭരണസമിതിയോ മറ്റുള്ളവരുടെ സമരത്തിന് മുന്നിൽ എന്തെങ്കിലും തരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ അത് ഏറെ നാണക്കേടുണ്ടാക്കും.

ലോ അക്കാദമി സമരം വിജയിപ്പിക്കുവാൻ കോൺഗ്രസും ബിജെപിയും പല മാര്ഗങ്ങളും സ്വീകരിയ്ക്കും. എന്നാൽ സമരം അടിച്ചൊതുക്കാൻ സർക്കാരും കടുത്ത നടപടികൾ സ്വീകരിക്കും. അക്രമ സമരങ്ങളെ അടിച്ചൊതുക്കാൻ പോലീസ് മുന്നോട്ട് വരും. സമരം അക്രമാസക്തമാക്കി രാഷ്ട്രീയലാഭം കൊയ്യാൻ സമരക്കാരും ശ്രമിക്കും. ചുരുക്കത്തിൽ തിരുവനന്തപുരം പട്ടണം കലാപഭൂമിയാകും. സാധാരണ ജനങ്ങൾ വലയും. സ്മാരത്തിനിടയിൽ പെട്ടാൽ നല്ല അടിയും കിട്ടും.

ലോ അക്കാദമി സമരം രക്തസാക്ഷികളെ സൃഷ്ടിക്കുമോയെന്ന് കാത്തിരുന്ന് കാണാം . ബിജെപിയും കോൺഗ്രസും ലക്ഷ്മിനായരുടെ രാജിയിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. ജാമ്യമില്ലാ വകുപ്പുള്ള കേസുകളിൽ ഉൾപ്പെട്ട ലക്ഷ്മിനായർ ഇപ്പോൾ ഭരണ കക്ഷിയുടെ സംരക്ഷണയിലാണ്. നടപടി സ്വീകരിച്ചാൽ മകൾ ആത്മഹത്യാ ചെയ്യുമോയെന്ന ഭയത്തിലാണ് പിതാവ് നാരായണൻ നായർ. യഥാർത്ഥത്തിൽ ലോകത്തിലെ ഏറ്റവും മുന്തിയ പ്രതികരണശേഷി നഷ്ടപ്പെട്ടവരും വിഡ്ഢികളും തങ്ങളാണെന്ന് വീണ്ടും വിളിച്ചോതുകയാണ് കേരളജനത.

LEAVE A REPLY