രാഷ്ട്രപതി ഭവനില്‍ തീപിടുത്തം

0
4609

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ അക്കൗണ്ട്‌സ്‌ വിഭാഗത്തില്‍ തീപിടുത്തമുണ്ടായി. നിമിഷങ്ങള്‍ക്കകം തീയണച്ചതിനാല്‍ വലിയ നാശനഷ്ടമുണ്ടായില്ല. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. രാവിലെ 5.45 ഓടെയാണ്‌ തീപിടുത്തമുണ്ടായത്‌. ആറ്‌ യൂണിറ്റ്‌ ഫയര്‍ഫോഴ്‌സ്‌ എത്തി ഉടന്‍ തീയണയ്‌ക്കുകയായിരുന്നു.

അക്കൗണ്ട്‌സ്‌ വിഭാഗത്തിലെ ഫര്‍ണിച്ചറുകള്‍ തീപിടുത്തതില്‍ നശിച്ചു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

LEAVE A REPLY