കറന്‍സിയിതര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കും: രാഷ്ട്രപതി

0
197

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണാബ്‌ മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ്‌ സമ്മേളനത്തിന്‌ തുടക്കം. കറന്‍സിയിതര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന്‌ പാര്‍ലമെന്‍റിലെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭയേയും അഭിസംബോധന ചെയ്‌ത രാഷ്ട്രപതി പറഞ്ഞു. ചരിത്രത്തില്‍ ഇടം നേടുന്ന ബജറ്റ്‌ സമ്മേളനമാണിത്‌. കേന്ദ്ര ബജറ്റും റെയില്‍വേ ബജറ്റും ഒരുമിച്ച്‌ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകത ഇത്തവണ ഉണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ ഫലപ്രദമായിരുന്നെന്ന്‌ നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ 2.1 കോടി ജനം എല്‍പിജി സബ്‌സിഡി ഉപേക്ഷിച്ചു. സ്‌ത്രീ ശാക്തീകരണത്തിനായി പദ്ധതികള്‍ നടപ്പാക്കി.

ഒരുകോടി വനിതകള്‍ക്ക്‌ തൊഴിലവസരം ഉറപ്പാക്കാനായെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട 13 കോടി ആളുകള്‍ക്ക്‌ വിവിധ സാമൂഹ്യ സുരക്ഷ പദ്ധതികള്‍, യുവാക്കളുടെ വൈദഗ്‌ധ്യം പ്രയോജനപ്പെടുത്താന്‍ പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കുമെന്നും പ്രണാബ്‌ മുഖര്‍ജി പറഞ്ഞു.

LEAVE A REPLY