നമ്മുടെ മക്കൾ സുരക്ഷിതരാണോ ?

0
1400

നമ്മുടെ കുട്ടികൾ നാളെയുടെ ഭാവി ഏറ്റവും നല്ല വിദ്യാഭ്യാസം നേടണം എന്നഗ്രഹിക്കുന്നവരാണ് എല്ലാവരും. കുഞ്ഞിനു സ്കൂൾ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും നല്ല സ്കൂൾ ഏറ്റവും നല്ല syllubus ഏറ്റവും നല്ല ബാഗ്‌,reffering books,tution,ഓര്മ ശക്തി നിലനിര്താൻ മരുന്ന്,യോഗ,ഏറ്റവും നല്ല കമ്പ്യൂട്ടർ, സാമ്പത്തികമായി ബുദ്ധിമുട്ടിൽ ഉള്ള മാതാപിതാക്കളും അവരെ കൊണ്ട് ആകുന്നതു പോലെ എല്ലാം കുട്ടികളിലേക്ക് എത്തിക്കാൻ വിയര്പ്പോഴുക്കുന്നുണ്ട് എല്ലാം ചെയ്യുന്നുണ്ട്… എന്നാൽ എപ്പോളെങ്കിലും വീട് മുതൽ സ്കൂൾ വരെ എത്തുന്ന കുട്ടികൾ സുരക്ഷിതമാണോ എന്ന് ചിന്തിക്കുന്നില്ല.

കഴിഞ്ഞ 3 വർഷത്തെ കണക്കുകൾ എടുത്ത് നോക്കിയാല്പോലും അടുത്ത് റിപ്പോർട്ട്‌ ചെയ്യപ്പെട്ട കേസ് മുഴുവൻ ശ്രദ്ധിച്ചാൽ മനസിലാകും സ്കൂൾ അന്തരീക്ഷവുമായി നല്ല ബന്ധമുണ്ട്.അതിനര്ത്ഥം വിദ്യാലയങ്ങൾ ആണ് പ്രശ്നം എന്ന് അല്ല പീഡനത്തിനിരയാകുന്നവരിൽ വിദ്യാർഥികൾ അല്ലെങ്കിൽ ബാല്യ കൗമാര പ്രായക്കാരുടെ എണ്ണം കൂടിയിട്ടുണ്ട് .അതോടൊപ്പം ചേർത്ത് വായിക്കവുന്നവയാണ് internet ഇല നിന്ന് കുട്ടികള്ക്ക് കിട്ടുന്ന അബദ്ധമായ ലൈംഗികധാരണകൾ.ഇനി ഇത്തരം പ്രശ്നങ്ങളെ എങ്ങനെ നേരിടണം എന്ന് നമ്മൾ ചിന്തിച്ചു തുടങ്ങണം.

കുട്ടികളെ മുതലെടുക്കുന്ന മനസികരോഗികൾ ചിന്തിക്കുന്നത് തന്നെ അവർ പേടിപ്പിച്ചാൽ കുട്ടികൾ ആരോടും തുറന്നു പറയില്ല എന്നാണ്. സ്കൂളുകളിൽ എല്ലാം തന്നെ ഒരു women cell പ്രവര്ത്തിക്കുന്നുണ്ട് എങ്കിലും പലപ്പോഴും നിര്ജീവമായ അവസ്ഥയാണ്.അതിനെ ആദ്യം പൊട്ടി തട്ടിയെടുക്കുകയാണ് വേണ്ടത്.ക്ലാസ്സ്‌ ഉം ഓവർ ക്ലാസും കൊണ്ട് കുട്ടികളെ തളക്കുമ്പോൾ ഒരല്പ സമയം അവരുടെ അവശ്യങ്ങല്കും,സംശയങ്ങള്ക്കും,അവലാതികൾക്കും മാറ്റി വയ്ക്കപ്പെടണം.മാസത്തിൽ ഒരു മണിക്കൂർ എങ്കിലും പെണ്‍കുട്ടികളും,അധ്യാപകരും,മാതാപിതാക്കളും ഒരുമിച്ച് ചേർന്ന് സംസാരിക്കാൻ സമയം കണ്ടെത്തണം. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അവരെ കൊണ്ട് കുറിപ്പുകൾ എഴുതിക്കാം. തുറന്നു പറഞ്ഞു മറ്റുള്ളവര എന്ത് കരുതും എന്ന ഭയം കുട്ടിക്കും ഉണ്ടാകില്ല. എല്ലാ മാതപിതാക്കൾകും സൂചനകൾ ലഭിക്കുകയും ചെയ്യും.അതിന്റെ കൂടെ തന്നെ അവരുടെ സംശയങ്ങൾക്കു മറുപടി പറയാം.എങ്ങനെയെല്ലാം ചതിക്കപ്പെടാം എന്ന് പറഞ്ഞു കൊടുക്കാം.അഥവാ അത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ നിയമപരമായ സഹായങ്ങൾ എന്തൊക്കെ ലഭിക്കും എന്ന് കുട്ടികളും മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടതുമാണ്.ഇത്തരം പ്രവര്ത്തനങ്ങൾക്ക് അതതു പ്രദേശത്തെ വിദഗ്ധരായിട്ടുള്ള മാനസികാരോഗ്യ doctors നെ സ്കൂൾ കമ്മിറ്റിക്ക് ഉള്പ്പെടുത്താം.

വനിതാ ക്ഷേമ വകുപ്പിന്റെയും ശിശുക്ഷേമ വകുപ്പിന്റെയും പ്രവർത്തനങ്ങളെ കുറിച്ചും,എങ്ങനെ ഇത്തരം കേസ്കളിൽ അവരുടെ സഹായം ആവശ്യപ്പെടാം എന്നും ഇപ്പോഴും പൂര്ണമായ അർത്ഥത്തിൽ മാതാപിതാക്കൾ ബോധവാന്മാരല്ല.അമ്മയല്ലാതെ ആരു സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചാലും അനുവദിക്കരുത് തെറ്റാണ് എന്ന് കുഞ്ഞിലെ അറിവ് പകരണം.ആരോഗ്യകരമായ വിദ്യാലയ അന്തരീക്ഷം കുട്ടികളുടെ മാനസികമായ പക്വതയ്ക്ക് വളം ചെയ്യും.

മാതാപിതാക്കൾ കുട്ടികള്ക്ക് വാങ്ങികൊടുക്കുന്ന gadgets അതിന്റെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കിയതിനു ശേഷം വാങ്ങാൻ ശ്രദ്ധിക്കുക. സ്വയം അറിവില്ലെങ്കിൽ അതിനു അധ്യാപകരുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടാം. computer ഉം internet connectionum സമ്മാനിക്കുമ്പോൾ അനാവശ്യ സൈറ്റ്കൾ ബ്ലോക്ക്‌ ചെയ്യാൻ കഴിയും അതിനുള്ള വഴികൾ മാതാപിതാക്കൾ ചെയ്തിരിക്കണം.കുട്ടികളുടെ സൗഹൃദങ്ങൾ,യാത്രകൾ,dictatives നെ പോലെ പരിശോധിച്ചില്ലെങ്കിലും അറിഞ്ഞിരിക്കണം.

കാലം മാറുകയാണ്.അമ്മയായിട്ടില്ലെങ്കിലും പിഞ്ചു കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പോലും കാമപൂർത്തീകരണത്തിനു ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെ എണ്ണം കണ്ണ് അതിനപ്പുറം നടക്കുന്ന പീഡന കഥകളും കണ്ടു..മരവിച്ച മനസോടെ നിർത്തുന്നു.

LEAVE A REPLY