ജോണ്‍ ഡാനിയേല്‍ യോങ്കേഴ്‌സില്‍ നിര്യാതനായി

0
388

യോങ്കേഴ്‌സ്(ന്യൂയോര്‍ക്ക്): പന്തളം കൂരമ്പാല പരേതനായ യോഹന്നാന്‍ ഡാനിയേലിന്റെയും അന്നമ്മയുടെയും മകന്‍ യോങ്കേഴ്‌സില്‍ താമസിക്കുന്ന ജോണ്‍ ഡാനിയേല്‍(ജോണി 7) നിര്യാതനായി.
കുഞ്ഞമ്മ ജോണാണ് ഭാര്യ. രാജേഷ്, മറിയം, ജോയിസ്, സാബു എന്നിവരാണ് മക്കള്‍. ആന്റോ, ഏയ്ഞ്ചല്‍.

പരേതനായ രാജന്‍ ഡാനിയേല്‍, ശാന്തമ്മ ജോസ്, ലീലാമ്മ വറുഗീസ്, വില്‍സണ്‍ ഡാനിയേല്‍, തോമസ്‌കുട്ടി ഡാനിയേല്‍ എന്നിവരാണ് സഹോദരങ്ങള്‍.

ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്‍ 35 വര്‍ഷം സേവനമനുഷിച്ച ശേഷം അമേരിക്കയിലേക്ക് കുട്ടികളോടൊപ്പം താമസിക്കുവാന്‍ കുടിയേറിയതാണ്.

യോങ്കേഴ്‌സ് ലൂസ് ലോ സ്ട്രീറ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ സജീവപ്രവര്‍ത്തകനായിരുന്നു. സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന വേയ്ക്ക് സര്‍വ്വീസില്‍ ഒട്ടനവധി പേര്‍ പങ്കെടുത്തു.

ജനുവരി 30 രാവിലെ 9 മണിക്ക് സംസ്‌ക്കാര ശുശ്രൂഷകള്‍ പരേതന്റെ ഇടവകയായ സെന്റ് ഗ്രിഗോറിയോസില്‍ നടക്കും. തുടര്‍ന്ന് സംസ്‌ക്കാരം ഹേസ്റ്റിംഗ്‌സ് ഓണ്‍ ഹഡ്‌സണിലുള്ള മൗണ്ട് ഹോപ് സെമിത്തേരിയില്‍ നടക്കും( 50 Jackson Ave, Hasting- on- Hudson, NY- 10706-Section 10J)

ജോര്‍ജ് തുമ്പയില്‍

LEAVE A REPLY