ഇ- മലയാളി 2016 സാഹിത്യ പുരസ്കാര പ്രഖ്യാപനം

0
660
 

ഇ- മലയാളിയുടെ പ്രതിവര്‍ഷ പുരസ്കാര ജേതാക്കളുടെ പേര് വിവരങ്ങള്‍ അറിയിക്കാന്‍ സമയമായി. 

 
ആദ്യമായി ഇ- മലയാളിയുടെ എല്ലാ എഴുത്തുകാര്‍ക്കും ആശംസകള്‍ നേരുന്നു. ഒരുമലയാള പ്രസിദ്ധീകരണമെന്നതിലുപരി ഇ-മലയാളി അമേരിക്കന്‍ മലയാള സാഹിത്യ ശാഖ വളര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്ന ഒരു പ്രസ്ഥാനമാണ്. ഇമലയാളിയുടെ സാഹിത്യവിഭാഗം വൈവിധ്യമാര്‍ന്ന രചനകളാല്‍ സമ്പന്നമാക്കുന്ന എഴുത്തുകാര്‍ അതിനു സഹായിക്കുന്നു. 
 
അമേരിക്കന്‍ മലയാളിഎഴുത്തുകാര്‍ക്കായിപ്രതിവര്‍ഷം സംഘടിപ്പിക്കുന്ന ഈ മത്സരം ഈവര്‍ഷം വിദേശ മലയാളി എഴുത്തുകാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുരസ്കാരം ലഭിക്കുന്ന എഴുത്തുകാരന്‍/കാരി 2016ല്‍ ഇ-മലയാളിയില്‍ എഴുതിയ രചനകളെ ആസ്പദമാക്കിയാണ്,   അല്ലാതെ അവരുടെ മുഴുവന്‍ കൃതികളെ വിലയിരുത്തികൊണ്ടുള്ളതല്ല. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ വിനീതമായി അപേക്ഷിക്കുന്നു.

കഥ, കവിത, ലേഖനം എന്നീ മൂന്നുവിഭാഗങ്ങളിലാണ് ഇവിടെ എഴുത്തുകാര്‍ കൂടുതലായി ശ്രദ്ധ പതിപ്പിക്കുന്നത്. അതില്‍ കഥയെഴുതുന്നവരുടെ എണ്ണം വളരെ കുറവാണ്. നമുക്ക് ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് കവിതകളാണ്. ലേഖനങ്ങളും അതേ പോലെ തന്നെ. പുരസ്കാരത്തിനര്‍ഹമായ രചനകളെ തിരഞ്ഞെടുത്തത് ഇമലയാളിയുടെ പത്രാധിപ സമിതിയാണ്. മത്സരത്തിനായിഎഴുത്തുകാര്‍ തന്നെ തിരഞ്ഞെടുത്തയച്ച രചനകളും പത്രാധിപസമിതി തിരഞ്ഞെടുത്ത രചനകളുംപരിഗണിച്ച്‌  അതില്‍ നിന്നും തിരഞ്ഞെടുത്തക്കാന്‍ നിയേ ാഗിക്കപ്പെട്ട വിധികര്‍ത്താക്കളാണ് പുരസ്കാരത്തിന് അര്‍ഹരായവരെ കണ്ടെത്തിയത്.


കഥ: മൂന്നു കഥകളാണ്പത്രാധിപ സമിതി തിരഞ്ഞെടുത്തത്.  ജെയിന്‍ ജോസഫിന്റെ “ശിശിരത്തിലെ വസന്തം”, റീനി മാമ്പലത്തിന്റെ “ബേബി സിറ്റര്‍” സാംസി കൊടുമണ്ണിന്റെ “മരുഭൂമിയിലെ നീരുറവകള്‍ വറ്റുമ്പോള്‍’. ചെറുകഥകള്‍ക്കുള്ള പ്രമേയങ്ങള്‍ക്ക് അതിരുകളില്ല. അവയുടെ ആവിഷ്കാര രീതിയും പ്രതിദിനം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു . പ്രമേയങ്ങള്‍ എന്ത്തന്നെയായാലും അതിലേക്ക്  ശ്രദ്ധ ആകര്‍ഷിക്കുക, അതിനെ കലാപരമാക്കുകയെന്നതാണ് ഒരുഎഴുത്തുകാരന്റെ വെല്ലുവിളി. മൂന്ന് കഥകളും വ്യത്യസ്തമായ പ്രമേയങ്ങളെ കൈകാര്യം ചെയ്യുന്നു. ജീവിതം നല്‍കുന്ന പരീക്ഷണങ്ങളെ എങ്ങനെ നേരിടുന്നുവെന്നു എഴുത്തുകാര്‍ അവരുടെ കാഴ്ച്ച്ചപ്പാടിലൂടെ അവതരിപ്പിച്ചിരിക്കയാണ്. കഥയുടെ ഘടന, ഭാഷ, ആവിഷ്കാര രീതി, കഥാ നിര്‍വ്വഹണം (denouement)എന്നിവയെ പരിശോധിച്ചാണ് വിലയിരുത്തലുകള്‍ നടത്തി യത്. അപ്രകാരം സാംസി കൊടുമണ്ണിന്റെ കഥയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.

ലേഖനം: അമേരിക്കന്‍ മലയാളികളില്‍ ധാരാളം നല്ല കവികളും, ലേഖകരുമുണ്ടെന്നുള്ളത് സന്തോഷം നല്‍കുന്നു. അവരില്‍ നിന്ന് പുരസ്കാരത്തിനായി ഒരാളെ തിരഞ്ഞെടുക്കുക വളരെ പ്രയാസമായിരുന്നു. നാലു പേരെയാണ് ആദ്യംപരിഗണിച്ചത്. എ.സി. ജോര്‍ജ്– (അമേരിക്കന്‍ മലയാളി വായനക്കാര്‍) ഇദ്ദേഹം അമേരിക്കന്‍ പശ്ചാത്തലത്തില്‍ നിന്നും, നാട്ടിലെ നിയമങ്ങള്‍ പ്രവാസികളെ ബാധിക്കുന്നതിനെക്കുറിച്ചെല്ലാം ലേഖനങ്ങളെഴുതി. ഗൗരവതരമായ വിഷയങ്ങളെ എളുപ്പത്തില്‍ വായനക്കാരില്‍ എത്തിക്കാന്‍ നര്‍മ്മത്തിന്റെ മേമ്പടി ചേര്‍ക്കുന്നത് ഇദ്ദേഹത്തിന്റെ സവിശേഷതയായി കാണുന്നു. 

കോരസണ്‍ വര്‍ഗീസ് : (അമ്മയുറങ്ങാത്ത കേരളം, പ്രിയങ്ക ചോപ്രയുടെ സുറിയാനി കൃസ്താനി വേരുകള്‍) ആനുകാലിക വിഷയങ്ങള്‍, വിവാദ വിഷയങ്ങള്‍, നിഷേധങ്ങള്‍ പ്രതിഷേധങ്ങള്‍ എന്നിവ ഇദ്ദേഹം തന്റെരചനയിലൂടെ അവതരിപ്പിക്കുന്നു. 
ജോര്‍ജ് മണ്ണിക്കരോട്ട് : (ഉത്തമ സാഹിത്യത്തിന്റെ ഉള്‍വഴികളിലൂടെ) അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ, പൊതുവെ അമേരിക്കന്‍ മലയാളികള്‍ക്ക്‌ സ്വന്തംനാട്ടില്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങള്‍, എന്നിവ വളരെ ശക്തമായി തന്റെ ലേഖനങ്ങളിലൂടെ ഇദ്ദേഹം പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 
ജോണ്‍ മാത്യു (ആധുനികത, മാജിക്‌ റിയലിസം) സാമൂഹ്യ, സാംസ്കാരിക, സാഹിത്യ തലങ്ങളെ സ്പര്‍ശിച്ച്‌കൊണ്ടുള്ള ഇദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ ക്രിയാത്മകതയും, അപഗ്രഥന മികവും, കാണാവുന്നതാണ്. സാഹിത്യവുമായി ബന്ധപ്പെട്ട ലേഖനങ്ങളില്‍ തന്റേതായ നിഗമനങ്ങള്‍ സൃഷ്ഠിപരമായ ഒരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. ലേഖനത്തിനുള്ള പുരസ്കാരത്തിന് പത്രാധിപസമിതി ജോണ്‍ മാത്യുവിനെ അര്‍ഹനായികണ്ടു.

കവിത: എഴുത്തുകാരില്‍ കൂടുതലായി കവികളാണ്. ഇ മലയാളി സംഘടിപ്പിച്ച കാവ്യോത്സവത്തില്‍ ധാരാളം കവികള്‍ പങ്കെടുത്തത് പ്രശംസാര്‍ഹമാണ്. 1922 ല്‍ ടി.എസ്.ഏലിയാട്ടിന്റെ (T.S. Eliot ) ദി വെയിസ്റ്റ്‌ലാന്‍ഡ് എന്ന കവിതക്ക് ശേഷം ഉത്താരാധുനികത എന്ന ഒരു ശൈലി കവികള്‍ സ്വീകരിച്ചു. ആധുനികത, ഉത്തരാധുനികത എന്നൊക്കെ കേട്ട് അതേ പോലെ എഴുതാന്‍ കുറേ പേര്‍ മുന്നോട്ട്  വന്നു. പുതുതായി ഒരു ശൈലി കണ്ടുപിടിക്കയും അത്ഒരുപരീക്ഷണം പോലെ പുതുതായി അവതരിപ്പിക്കയും ചെയ്തവരില്‍ വിരലില്‍ എണ്ണാൻ  മാത്രം പേർ  വിജയിച്ചു. ക്ലാസിക്ക് കവിതകള്‍ എഴുതുന്നവര്‍ അവരുടെ വഴിയില്‍നിന്ന്വ്യതിചലിച്ചില്ല. ക്ലാസ്സിക്ക് കവിതകള്‍ ഒരിക്കലും മനുഷ്യ മനസ്സുകളില്‍നിന്ന ്മാറ്റപ്പെ ടുന്നില്ല. അമേരിക്കന്‍ മലയാളി കവികളില്‍ ആധുനികതയുടെ വക്താക്കള്‍ ഉണ്ട്, ചുരുക്കം ക്ലാസ്സിക്ക് കവിതകളില്‍ അഭിരമിക്കുന്നവരും. കവിതകള്‍ ഒരു അവലോകനം നടത്തിയപ്പോള്‍ ഞങ്ങള്‍മൂന്നുപേരുടെ കവിതകളാണ് തിരഞ്ഞെടുത്തത്.

ഗീതരാജന്‍ (നിശ്ചലതയുടെഇളക്കങ്ങള്‍, വാര്‍ഷികം) ആധുനിക കവിതകള്‍ ഇവര്‍ എഴുതുന്നു. ഒരുകവിതയില്‍ തന്നെ വ്യത്യസ്ത വിഷയങ്ങള്‍ അതിനോടനുബന്ധിച്ച ബിംബങ്ങള്‍ എന്നിവ കൊണ്ട് വരികയാണ്  ആധുനികതയുടെ സ്വഭാവം. ഇവരും അത്പരീക്ഷിക്കുന്നതായി കണ്ടു.
ജോര്‍ജ ്‌നടവയല്‍ (വോട്ട്) ഇദ്ദേഹത്തിന്റെ കവിതകളില്‍ ധാര്‍മിക രോഷത്തിന്റെ അഗ്‌നി പടരുന്നത് കാണാം. ആനുകാലിക വിഷയങ്ങള്‍ ബിംബങ്ങളെ നിരത്തി എഴുതുന്നതാണ്ഇദ്ദേഹത്തിന്റെ സവിശേഷതയായി കണ്ടത്. മുക്തഛന്ദസ്സുകളെ ചിലപ്പോള്‍ ഭംഗിയായി ഇദ്ദേഹം ഉപയോഗിക്കാറുണ്ട്.
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ (ശൈശവ മാധുര്യം, ജന്മക്ഷേത്രം, മുത്തമ്മ ചൊല്ലിയ കഥ) ക്‌ളാസ്സിക്ക് കവിതകളുടെ കൂട്ടുകാരിയാണ്. ക്ലാസ്സിക്ക് കവിതകള്‍ വളരുന്നുണ്ട്. അവ വളര്‍ന്ന് അസംബന്ധ കവിതകള്‍ ആകരുതെന്നു നിര്‍ബന്ധമുള്ള കവയിത്രിയാണ് ഇവര്‍. ഇവരുടെ തിരഞ്ഞെടുത്ത കവിതകള്‍ പരിശോധിച്ചതില്‍ നിന്നും ഞങ്ങള്‍ ഇവരെ അവാര്‍ഡിനര്‍ഹയായി കണ്ടു.

നിങ്ങള്‍ക്കിഷ്ടമുള്ള രചനകള്‍ നല്‍കിയഎഴുത്തുകാരന്‍. ഇതിനായിഎഴുത്തുകാരെ ശുപാര്‍ശ ചെയ്ത എല്ലാവര്ക്കും നന്ദി. അവരുടെപേരുകള്‍  വെളിപ്പെടുത്തുന്നില്ല. എന്നാല്‍ അവര്‍ശുപാര്ശചെയ്ത എഴുത്തുകാരുടെ പേരുകള്‍ ഇവയാണ്. ശുപാര്ശകളോടൊപ്പം എഴുത്തുകാരുടെ രചനകളുടെ മേന്മ മാത്രം പത്രാധിപ സമിതി പരിശോധിച്ചിരുന്നു. അതായത് ശുപാര്‍ശയുടെ എണ്ണം മാത്രം നോക്കി അവാര്‍ഡ് നിശ്ചയിക്കുന്നില്ല.

1. കോരസണ്‍ വര്‍ഗീസ്
2. ഗീത വി.
3.സുധീര്‍ പണിക്കവീട്ടില്‍
4.സണ്ണി  മാമ്പിള്ളി
5.ജോസഫ് പടന്നമാക്കല്‍

6. സി. ആന്‍ഡ്രുസ്

രചനക്കൊപ്പം ഏറ്റവും കൂടുതല്‍ ശുപാര്‍ശ നേടിയ ശ്രീ പടന്നമാക്കല്‍ അവാര്‍ഡിനര്‍ഹനാകുന്നു.
ഇ മലയാളിയുടെ ഈവര്‍ഷത്തെ പ്രത്യേക അംഗീകാരത്തിന് പേര് വീണത ്ശ്രീമതി മീനു എലിസബത്തിനും, ബി.ജോണ്‍ കുന്തറക്കുമാണ്. പ്രവാസ ജീവിതത്തിന്റെ ഏടുകളില്‍ നിന്നും വായനക്കാര്‍ക്ക് ഉപകാരപ്രദവും അവര്‍ അറിയേണ്ടതുമായ കാര്യങ്ങള്‍ സമയാസമയങ്ങളില്‍ എഴുതി  അറിയിക്കുന്നഎഴുത്തുകാരില്‍ ഇവര്‍ എന്നും മുന്നിലാണ്. രചനകളുടെ എണ്ണത്തേക്കാള്‍ എഴുതുന്നവ വായനക്കാരില്‍ ഒരു ചലനം സൃഷ്ഠിക്കാന്‍കഴിയുന്ന എഴുത്തുകാര്‍ പ്രശംസാര്‍ഹരാണ്.
ഇ മലയാളിയില്‍ എഴുതുന്ന പ്രവാസ മലയാളികള്‍ക്കുള്ള അവാര്‍ഡിന്പകരം “2016 ലെ വിശിഷ്ടവ്യക്തി” എന്ന അവാര്‍ഡാണ് ഉദ്ദേശിക്കുന്നത്. ഇത് പുറകെ അറിയിക്കുന്നതാണ്.

ഈ വര്‍ഷം അമേരിക്കന്‍ മലയാളി എഴുത്തുകാരോടൊപ്പം തന്നെ മറ്റുപ്രവാസി എഴുത്ത ുകാരെയും അംഗീകാരിക്കാന്‍ തീരുമാനിച്ച പ്രകാരം വിജയികളായവര്‍ താഴെപറയുന്നവരാണ്.
1 .കവിത തൊടുപുഴ കെ.ശങ്കര്‍ (വിവിധ കവിതകള്‍)
2 .കഥ ശ്രീപാര്‍വതി (വിവിധ കഥകള്‍)
3 .എം.എസ്.സുനില്‍ (വിവിധ ലേഖനങ്ങള്‍)
പ്രത്യേക അംഗീകാരം മീട്ടു റഹ്മത് കലാം ( 2016ലെ രചനകള്‍)