കേരളം ലക്ഷ്മിനായർ തരംഗത്തിൽ…. ജിഷ്‌ണു ഓർമ്മയായി …..

0
4260
കേരളത്തിലെ ജനങ്ങളും ,മാധ്യമങ്ങളും ഇപ്പോൾ തിരുവനന്തപുരം ലോ അക്കാദമിയുടെയും ,ലക്ഷ്മിനായരുടെയും പിന്നാലെയാണ്.കേരളത്തിലെ രാഷ്ട്രീയതമ്പുരാക്കന്മാർ പോലും കക്ഷി രാഷ്ട്രീയത്തിനതീതമായി   ഈ വിഷയത്തിൽ പ്രതികരിക്കാൻ ഭയപ്പെടുകയാണ് .ലോ അക്കാദമിയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഒട്ടേറെ നിയമവിരുദ്ധമായി നടപടിക്രമങ്ങൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാണെങ്കിലും ഇന്ന് രാഷ്‌ട്രീയ നേതൃത്വത്തിലുള്ള ഒട്ടേറെ പേർ ലോ അക്കാദമിയുടെ മറവിൽ നടത്തിയിട്ടുള്ള ക്രമക്കേടുകൾ പുറത്തുവരുമെന്ന് ഭയന്ന് മൗനികളായിരിക്കുകയാണ്
സ്വാശ്രയവിദ്യാഭ്യാസ മാഫിയയുടെ കരാളഹസ്തത്തിന്റെ രക്തസാക്ഷിയാണ് നെഹ്‌റു കോളേജ് വിദ്യാർത്ഥി ജിഷ്‌ണു .ജിഷ്‌ണുവിന്റെ ദുരൂഹമരണമാണ് ഇന്ന് ലോ അക്കാദമി വരെ എത്തിനിൽക്കുന്ന വിദ്യാർത്ഥി സമരത്തിന്റെ ശക്തി. എന്നാൽ ജിഷ്ണുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടും പ്രതികരിക്കാൻ ആരും ഇല്ലാത്ത അവസ്ഥയായി. ഇനി നഷ്ടങ്ങൾ സഹിക്കാൻ ജിഷ്ണുവിന്റെ കുടുംബം മാത്രം .മുതലെടുപ്പിച്ച രാഷ്ട്രിയക്കാർക്കു ഇപ്പോൾ ഇഷ്ടവിഷയം ലക്ഷ്മിനായർ  ആണ് .എന്നാൽ തൊട്ടാൽ പൊട്ടുന്ന ബോംബാണ് ലക്ഷ്മിനായർ എന്ന് രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഉറപ്പുണ്ട് .തന്റെ സൃഷ്ടാവല്ലാതെ മറ്റാരും ഉത്തരവിട്ടാലും വഴങ്ങില്ലെന്ന് ലക്ഷ്മിനായർ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു .
മറിച്ചാണെങ്കിൽ കേരളരാഷ്ട്രീയം കലങ്ങിമറിയും പെണ്ണൊരുമ്പെട്ടാൽ ….കേരളം കണ്ടിട്ടുള്ളതാണ് .കേരളത്തിലെ പല നേതാക്കളുടെയും അഭിഭാഷക  കുപ്പായങ്ങൾ അഭിമാനം കാക്കാൻ അഴിച്ചുവെക്കേണ്ടിവരും .പലരുടെയും മൗനത്തിന്റെ കാരണം ഈ ഭയമാണ് .ലോ അക്കാദമിയിൽ നിന്നും നിയമവിരുദ്ധവും ക്രമവിരുദ്ധമായി പലതും കൈപ്പറ്റിയ നേതാക്കളുടെ നീണ്ടനിര ആശങ്കയിലാണ് .
ലക്ഷ്മിനായർ വിഷയം വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും ,രാഷ്ട്രീയകക്ഷികളും സ്വാശ്രയമാഫിയയുടെ പിടിയിലകപ്പെട്ട്  രക്തസാക്ഷിയായ ജിഷ്ണുവിനെ മറന്നു. കേരളം എന്നും ഇങ്ങനെയാണ് …കോടികളുടെ അഴിമതി മറയ്ക്കാൻ ഒരു കൊലപാതകം ….മുതിർന്ന നേതാക്കളെ അഴിമതി കേസിൽ നിന്നും രക്ഷിക്കാൻ ഒരു കൂട്ടക്കുരുതി …അധികാര മാറ്റത്തിനായി വേണമെങ്കിൽ ഒരു വർഗീയ കലാപം ..മാധ്യമങ്ങൾ പുതിയ പുതിയ വാർത്തകൾ നൽകുമ്പോൾ കഴിഞ്ഞ കാര്യങ്ങൾ എല്ലാം മറക്കാൻ തയ്യാറായി കേരളീയ സമൂഹം …

LEAVE A REPLY