നീരവ് നാടുവിട്ടത് ന്യൂയോർക്കിലേക്കെന്ന് സൂചന

0
881

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,400 കോടി രൂപയോളം വെട്ടിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ നീരവ് മോദിയും കുടുംബവും ന്യൂയോർക്കിലേക്ക് നാടുവിട്ടെന്ന് സൂചന. മാൻഹട്ടനിലെ ജെ.ഡബ്ല്യു മാരിയറ്റിന്‍റെ എസെക്സ് ഹൗസിലെ ആഡംബര സ്യൂട്ടിലാണ് നീരവിന്‍റെ താമസമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാഡിസൺ അവന്യൂവിലുള്ള നീരവിന്റെ ആഭരണശാലയ്ക്കു സമീപത്താണ് ഈ അപ്പാർട്മെന്റെന്നും റിപ്പോർട്ടിൽ പറയുന്നു. ജനുവരി ഒന്നിനാണ് നീരവും ബെല്‍ജിയന്‍ പൗരനായ സഹോദരന്‍ നിഷാലും രാജ്യംവിട്ടത്. യു.എസ് പൗരത്വമുള്ള ഭാര്യ അമിയും ഗീതാഞ്ജലി ജൂവലറി ശൃംഖലയുടെ ഇന്ത്യയിലെ പ്രൊമോട്ടറും നീരവിന്റെ ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്സിയും ജനുവരി ആറിന് ഇന്ത്യവിട്ടതായാണ് വിവരം.

LEAVE A REPLY