സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം തുടങ്ങി

0
1080

കൊച്ചി: വിദ്യാര്‍ഥികളുടേതുള്‍പ്പെടെ ബസ്ച്ചാര്‍ജ് വര്‍ധന അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് സ്വകാര്യബസുകള്‍ വെള്ളിയാഴ്ചമുതല്‍ ആഹ്വനം ചെയ്ത അനിശ്ചിതകാലസമരം ആരംഭിച്ചു. രാവിലെ മുതൽ ബസുകളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. പണിമുടക്കിനെത്തുടർന്നുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ ബസ് സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. മിനിമം ചാര്‍ജ് വര്‍ധന ഒരു രൂപയിലൊതുക്കിയത് സ്വീകാര്യമല്ല. വിദ്യാര്‍ഥികളുടെ സൗജന്യയാത്രാ ഇളവ് 50 ശതമാനം കുറയ്ക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേ​ര​ള​ത്തി​ലെ 12 സ്വ​കാ​ര്യ ബ​സ് ഉ​ട​മ സം​ഘ​ട​ന​ക​ളു​ടെ കീ​ഴി​ലു​ള്ള 14,800 ബ​സു​ക​ൾ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കുന്നുണ്ട്. ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ 19ന്​ ​സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ മു​ന്നി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ൾ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

LEAVE A REPLY