നീരവ് രാജ്യം വിട്ടത് ദാവോസിലേക്ക് : മോദിക്കൊപ്പമുള്ള ചിത്രം പുറത്ത്

0
913

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കി​​​​​​​​​​​​െൻറ മുംബൈ ശാഖയിൽ നടന്ന കോടികളുടെ തട്ടിപ്പ് കേസിലെ പ്രതി നീരവ്​ മോദിയെ രക്ഷപ്പെടാൻ സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നീരവ് മോദി ദാവോസില്‍ വച്ച് പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ഗ്രൂപ്പ് ഫോട്ടോ അദ്ദേഹം ട്വീറ്റ് ചെയ്തു. പിഎൻബിയുടെ പ്രഥമവിവര റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുൻപുതന്നെ നീരവ് മോദി രാജ്യം വിട്ടതായാണു വിവരം. ജനുവരി അവസാനത്തോടെയാണു റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഇന്ത്യൻ പാസ്പോർട്ടിനു പുറമെ ബെൽജിയം പാസ്പോർട്ടും നീരവിന്റെ കൈവശമുണ്ടായിരുന്നു. ഇതുപയോഗിച്ചു രാജ്യം വിട്ടതായാണു വിലയിരുത്തുന്നത്. കേസിന്റെ എഫ്.ഐ.ആര്‍ തയ്യാറാക്കും മുമ്പ് നീരവ് മോദി രാജ്യം വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോഴാണ് പ്രധാനമന്ത്രിയോടൊപ്പം നീരവ് ഇരിക്കുന്ന ഫോട്ടോ പുറത്തായിരിക്കുന്നത്. 11,360 കോടി രൂപയുടെ തട്ടിപ്പാണ്​ ബാങ്കിൽ നടന്നത്​. വിവിധ അക്കൗണ്ടുകളിലേക്ക്​ തട്ടിപ്പിലൂടെ മാറ്റിയ പണം വിദേശത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY