ജയിലിൽ ഷുഹൈബിന് വധഭീഷണി ഉണ്ടായിരുന്നു: കെ സുധാകരൻ

0
884

കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന് ജയിലില്‍ വധഭീഷണിയുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.സബ് ജയിലില്‍ കഴിഞ്ഞിരുന്ന ഷുഹൈബിനെ ഇതിനായി ചട്ടം ലംഘിച്ച്‌ സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷുഹൈബിനെ ജയിലില്‍ വച്ച് വധിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തിയിരുന്നു. ഷുഹൈബിനെ ആക്രമിക്കാന്‍ ജയിലിലെ ജീവനക്കാര്‍ തന്നെ ഒത്താശ ചെയ്തിരുന്നു. ജയില്‍ ഡി.ജി.പി ശ്രീലേഖ ഇടപെട്ടതുകൊണ്ട് മാത്രമാണ് അന്ന് ഷുഹൈബ് രക്ഷപ്പെട്ടതെന്നും സുധാകരന്‍ പറഞ്ഞു. ജയിലില്‍ വച്ച് സി.പി.എം തടവുകാര്‍ ഷുഹൈബിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ‘നിന്നെ കാണിച്ചുതരാമെന്ന് പറഞ്ഞിരുന്നതായും സഹതടവുകാരന്‍ ഫര്‍സീന്‍ വെളിപ്പെടുത്തി. ഷുഹൈബിന് ജയിലില്‍ വച്ച് ഭീഷണിയുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവും നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, ഷുഹൈബിന്റെ വധം അതിക്രൂരമായാണ് അക്രമികള്‍ നടപ്പാക്കിയതെന്ന് ദൃക്‌സാക്ഷി ഇ.നൗഷാദ് പറഞ്ഞു. നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നതുപോലെയാണ് അക്രമിസംഘം ശുഹൈബിനെ വെട്ടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ഷുഹൈബിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്നും ആക്രമണത്തിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നൗഷാദ് പറഞ്ഞു.

LEAVE A REPLY