കപ്പൽ ശാലയിലെ പൊട്ടിത്തെറിക്ക് കാരണം അസറ്റലിൻ ചോർച്ച

0
807

കൊച്ചി: കപ്പൽ ശാലയിലെ പൊട്ടിത്തെറിക്ക്​ കാരണം അസറ്റലിൻ വാതകം ചോർച്ചയാണെന്ന്​ സ്​ഥിരീകരിച്ചു. ഫോറന്‍സിക് ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്നലെ കപ്പലില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊട്ടിത്തെറിയുടെ കാരണം അസറ്റലിന്‍ ആണെന്ന് സ്ഥിരീകരിച്ചത്. എ.സി പ്ലാന്റിലാണ് ചോര്‍ച്ചയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവത്തിൽ കരാർ തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്യും. പൊലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ഫൊറൻസിക് വിദഗ്ധർ ഇന്നലെ കപ്പലിൽ പരിശോധന നടത്തി. ഫൊറൻസിക് ജോയിന്റ് ഡയറക്ടർ അജിത്, അന്വേഷണോദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണർ പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

LEAVE A REPLY