എഡിൻബർഗ് ഡിവൈൻ മേഴ്‌സി സിറോ മലബാർ കത്തോലിക്ക ചർച്ചിന്റെ വൈദീക മന്ദിരം കൂദാശ ചെയ്തു 

0
865

ഡിവൈൻ മേഴ്‌സി കത്തോലിക്ക ചർച്ചിന്റെ ഇടവകാംഗങ്ങൾ പണികഴിപ്പിച്ച ദൈവീകമായ വൈദീക മന്ദിരത്തിന്റെ വെഞ്ചിരിപ്പ് ചിക്കാഗോ സിറോ മലബാർ ഡിയോസിസിന്റെ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത് നിർവഹിച്ചു. എഡിൻബർഗ് സിറ്റിയുടെ മേയർ ശ്രീ റിച്ചാർഡ് മോളിന, സിറ്റി ഫയർ മാർഷൽ ശ്രീ ഷോൺ തുടങ്ങിയവർ എഡിൻബർഗ് സിറ്റിയെ പ്രതിനിധീകരിച്ചു ചടങ്ങിൽ സന്നിഹിതാരായിരുന്നു. മലങ്കര സിറിയൻ ഓർത്തഡോൿസ് പള്ളി വികാരി ഫാദർ ബിജു പി സൈമൺ, ഗ്രീഗോറിയോസ് ഓർത്തഡോൿസ് പള്ളി വികാരി ഫാദർ മാത്തുക്കുട്ടി മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മാർ ജേക്കബ് അങ്ങാടിയത്  ഈ വൈദീക മന്ദിരം യാഥാർഥ്യമാക്കാൻ സഹായിച്ച എല്ലാ ഇടവകങ്ങൾക്കും നന്ദി പറഞ്ഞതോടൊപ്പം ഇത് ഒരു കൂട്ടായ്മയുടെ പ്രവർത്തി ഫലം ആണെന്ന് കൂട്ടിച്ചേർത്തു. ട്രസ്റ്റീമാരായ ശ്രീ എബ്രഹാം ഫിലിപ്പ്, ശ്രീ ജോൺ വര്ഗീസ് എന്നിവരുടെ കർമ്മ നിരതമായ പ്രവർത്തനവും, പാരിഷ് കൌൺസിൽ അംഗങ്ങളുടെയും ഇടവകാംഗങ്ങളുടെയും അകൈതവമായ പിന്തുണയും ഈ പദ്ധതിയെ യാഥാർഥ്യമാക്കാൻ സഹായിച്ചുവെന്ന് ഇടവക വികാരി ഫാദർ വിൽ‌സൺ ആന്റണി കണ്ടങ്കരി പറഞ്ഞു. ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്, മേയർ ശ്രീ റിച്ചാർഡ് മോളിന മറ്റു വിശിഷ്ട അതിഥികളോടൊപ്പം ദീപം തെളിയിച്ചതിനു ശേഷം പാല് കാച്ചൽ ചടങ്ങും നടത്തി. ശ്രീമതി ഷേബാ സജീവ് കൊറിയോഗ്രാഫ് ചെയ്തു സിസിഡി കുട്ടികൾ അവതരിപ്പിച്ച “ഫ്ലാഷ് മോബും “ ചടങ്ങിന് കൊഴുപ്പേകി. ട്രസ്റ്റീ ശ്രീ എബ്രഹാം ഫിലിപ്പും ഇടവക വികാരി ഫാദർ വിൽ‌സൺ കണ്ടങ്കരിയും ചടങ്ങിൽ സന്നിഹിതരായവരുടെ സഹകരണത്തിനും സാന്നിദ്ധ്യത്തിനും നന്ദി പ്രകാശിപ്പിച്ചു.

വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി

LEAVE A REPLY