ഫാ. ജോര്‍ജ് കുഴിപ്പള്ളില്‍ (83) പെന്‍സില്‍വേനിയയില്‍ നിര്യാതനായി

0
757

അലെന്‍ടൗണ്‍ (പെന്‍സില്‍വേനിയ): ന്യൂ ജേഴ്സി പാറ്റേഴ്‌സണ്‍ രൂപതയില്‍ വൈദീകനായി സേവനം അനുഷ്ടിച്ചിരുന്ന റെവ. ഫാ. ജോര്‍ജ് കുഴിപ്പള്ളില്‍ (83) ഫെബ്രുവരി 10 ന് നിര്യാതനായി.

ശവസംസ്‌കാര ശുശ്രുഷകള്‍ ഫെബ്രുവരി 16 ന് വെള്ളിയാഴ്ച 12:30 മുതല്‍ പെന്‍സില്‍വേനിയയിലെ അലെന്‍ടൗണ്‍ സെയിന്റ് കാതറിന്‍ കത്തീഡ്രല്‍ പള്ളിയില്‍ വച്ച്.

കണ്ണൂര്‍ ജില്ലയിലെ കുന്നോത്ത് ഇടവകയിലെ വള്ളിത്തോട് കുഴിപ്പള്ളില്‍ കുടുംബാംഗമാണ്. ചങ്ങനാശേരി കുളത്തൂര്‍ നിന്നു കണ്ണൂര്‍ ജില്ലയിലെക്കു കുടിയേറിയതാണു കുടുംബം. സലേഷ്യന്‍ സഭാംഗമായ അദ്ധേഹം 1977 വരെ നോര്‍ത്ത് ഇന്ത്യയില്‍ സേവനമനുഷ്ടിച്ചു. തുടര്‍ന്ന് കാനഡയിലെത്തി.

ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ന്യു യോര്‍ക്ക് ന്യു ജെഴ്‌സി മേഖലയില്‍ വിവിധ പള്ളികളില്‍ സേവനമനുഷ്ടിച്ചു. ഹോസ്പിറ്റല്‍ ചാപ്ലെയ്നുമായിരുന്നു. ന്യു ജെഴ്‌സിയിലെ പറ്റേഴ്‌സന്‍ രൂപതയില്‍ നിന്നാണു റിട്ടയര്‍ ചെയ്തത്.
ഏതാനും വര്‍ഷമായി നഴ്‌സിംഗ് ഹോമിലായിരുന്നു.

സഹോദരങ്ങള്‍: പരേതനായ തോമസ് കുഴിപ്പള്ളില്‍ (മാടത്തില്‍, ഇരിട്ടി), പെണ്ണമ്മ (വടക്കേടത്ത്, കിളിയന്തറ), തെയ്യാമ്മ (മാമ്മൂട്ടില്‍, മാടത്തില്‍), കെ.സി. ജോസഫ് (റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍, വള്ളിത്തോട്), മേരി (കോലാക്കല്‍, കരിക്കോട്ടക്കരി), Sr. സെവേറിയ (ബഥനി കോണ്‍വെന്റ്, നടുവില്‍), കെ. സി. ചാക്കോ (റിട്ടയേര്‍ഡ് റെയില്‍വേ എഞ്ചിനീയര്‍, തിരുവനന്തപുരം), ഫിലോമിന (പോളക്കല്‍, ബാംഗ്ലൂര്‍).

Viewing and Funeral Service on Friday February 16th at Cathedral of Saint Catharine of Siena, 204 N 18th St, Allentown, PA 18104
Viewing from 12:30 PM to 1:00 PM followed by funeral service and mass from 1:00 PM to 2:00 PM
Burial at Resurrection Cemetery (Cemetery of Allentown Diocese), 547 N. Krocks Road Allentown, PA 18104

LEAVE A REPLY