എഫ്‌ഐആര്‍ : ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലം

0
790

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലീസിന്റെ എഫ്‌ഐആറിൽ വ്യക്തമാക്കിയിരിക്കുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി 30 പേരെ മട്ടന്നൂർ പൊലീസ് ചോദ്യം ചെയ്തു. അതേസമയം, കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം തുടരുകയാണ്. അതേസമയം, തനിക്ക് വധഭീഷണി നേരിട്ടിരുന്നെന്ന് വെളിപ്പെടുത്തുന്ന ശുഹൈബിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. ഫോണിലൂടെയും നേരിട്ടും ഭീഷണി മുഴക്കിയിരുന്നതായി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. വാഹനത്തിലും തന്നെ പിന്തുടര്‍ന്നെന്ന് ശുഹൈബ് പറയുന്നു.

ഷുഹൈബിന് നേരത്തെ വധഭീഷണി ഉണ്ടായിരുന്നതായി പിതാവ് അറിയിച്ചു. ജയിലില്‍ വെച്ച് സിപിഎം തടവുകാര്‍ ഷുഹൈബിനെ ആക്രമിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മകനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും ഷഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. സംഭവം നടന്ന് ഇതുവരെയായിട്ടും പോലീസ് അന്വേഷണത്തിനു വരികയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. പോലീസ് നടപടിയില്‍ തൃപ്തനല്ലെന്നും മുഹമ്മദ് പറഞ്ഞു.

LEAVE A REPLY