കേരള കോണ്‍ഗ്രസുമായി ഒന്നിച്ച് മുന്നണിയില്‍ കഴിയാനില്ല : കാനം

0
732

കോട്ടയം: മാണിയെ മുന്നണിയിൽ ഉൾപെടുത്തിക്കൊണ്ട് മുന്നോട്ടു പോകാൻ സി.പി.ഐക്ക് ആവില്ലെന്ന്​ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്തുവേണമെന്ന് മറ്റുളളവര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവരെ ആകര്‍ഷിക്കാന്‍ മാണിയെ പോലുള്ളവരുടെ ആവശ്യമില്ല. മാണിയെ വിശ്വസിക്കരുതെന്ന നായനാരുടെ നിലപാടാണ് സിപിഐയ്ക്കുള്ളതെന്നും കാനം കൂട്ടിചേര്‍ത്തു. സിപിഐ ജില്ലാസമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വിരുദ്ധരെ ഒരുമിപ്പിക്കണമെന്നതാണ് കമ്യൂണിസ്റ്റ് നിലപാട്. സന്ദർഭത്തിനനുസരിച്ച് ആരുമായാണ്​ കൂടേണ്ടത്​ ആരെയാണ് എതിർക്കേണ്ടത് എന്ന തിരിച്ചറിവാണ് കമ്യൂണിസ്റ്റുകാര​​​​െൻറ മികവ്. ആർഎസ്എസിനെയും ബിജെപിയെയും എതിർക്കാൻ സിപിഎമ്മിനും സിപിഐക്കും കഴിയണം. സിപിഐഎം വിട്ട് ഇടതുപക്ഷ വിശ്വാസികള്‍ ബിജെപിയിലേക്ക് ചേക്കേറുന്നത് തടയാനാണ് സിപിഐ അവര്‍ക്ക് ഇടം നല്‍കുന്നത്. ന്യൂനപക്ഷങ്ങളിലേക്ക് നേരിട്ട് ചെല്ലാന്‍ എല്‍ഡിഎഫിനാകും. മധ്യസ്ഥ പ്രാര്‍ത്ഥനക്കാരെ ഇടതുമുന്നണിയ്ക്ക് വേണ്ടെന്നും കാനം കോട്ടയത്ത് പറഞ്ഞു.

LEAVE A REPLY